ETV Bharat / sports

ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കുമെന്ന് റോജർ ഫെഡറർ - ഫ്രഞ്ച് ഓപ്പണ്‍

2019ലാണ് അവസാനമായി ഫെഡറർ റോളണ്ട് ഗാരോസിൽ കളിക്കാനിറങ്ങിയത്.

French Open  Roger Federer  ഫ്രഞ്ച് ഓപ്പണ്‍  റോജർ ഫെഡറർ
ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കുമെന്ന് റോജർ ഫെഡറർ
author img

By

Published : Apr 19, 2021, 1:57 PM IST

പാരീസ്: ഈ വർഷം റോളണ്ട് ഗാരോസിൽ നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ പങ്കെടുക്കുമെന്നും ഇതിന് മുന്നോടിയായി ജനീവ ഓപ്പണിൽ കളിക്കുമെന്നും സ്വിസ് ടെന്നീസ് താരം റോജർ ഫെഡറർ. ട്വിറ്ററിലൂടെയാണ് ഫെഡറർ ഇക്കാര്യം അറിയിച്ചത്. ജനീവയിലും പാരീസിലും കളിക്കുന്ന വിവരം നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നുവെന്നാണ് താരം ട്വീറ്റ് ചെയ്തത്. മേയ് 30നാണ് ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ നടക്കുക.

അതേസമയം 2019ലാണ് അവസാനമായി റോളണ്ട് ഗാരോസിൽ താരം കളിക്കാനിറങ്ങിയത്. 20 തവണ ഗ്രാൻഡ്സ്ലാം നേടിയ 39കാരനായ താരം കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. തുടര്‍ന്ന് ജനുവരിയിൽ നടന്ന ഓസ്‌ട്രേലിയൻ ഓപ്പണിന് ശേഷം സീസണില്‍ വിട്ടു നില്‍ക്കുകയും ചെയ്തു. കഴിഞ്ഞ മാസം നടന്ന ദോഹ, ഖത്തര്‍ ടൂര്‍ണമെന്‍റിലാണ് താരം കളിക്കളത്തിലേക്ക് തിരിച്ചെത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.