ലണ്ടന്‍: ഇംഗ്ലണ്ടില്‍ നടക്കുന്ന എടിപി ഫൈനല്‍സിന്‍റെ ആദ്യ റൗണ്ടില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന്‍റെ മുന്നേറ്റം. റഷ്യയുടെ എട്ടാം സീഡ് ആന്ദ്രെ റുബ്ലോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയ സ്‌പാനിഷ് താരം നദാല്‍ ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടിലേക്ക് കടന്നു. സ്‌കോര്‍ 6-3, 6-4. ഒരു മണിക്കൂറും 18 മിനിട്ടും നീണ്ട പോരാട്ടത്തില്‍ അനായാസ ജയമാണ് നദാല്‍ സ്വന്തമാക്കിയത്. ടൂര്‍ണമെന്‍റില്‍ മുന്നോട്ടുള്ള യാത്രക്ക് ജയിച്ച് തുടങ്ങുന്നതാണ് നല്ലതെന്ന് നദാല്‍ മത്സര ശേഷം പ്രതികരിച്ചു. 2015ന് ശേഷം ആദ്യമായാണ് നദാല്‍ എടിപി ഫൈനല്‍സിലെ ആദ്യ മത്സരത്തില്‍ വിജയിക്കുന്നത്.
-
A statement win for @RafaelNadal 👏
— ATP Tour (@atptour) November 15, 2020 " class="align-text-top noRightClick twitterSection" data="
Next up: Dominic Thiem
📹: @TennisTV | #NittoATPFinals | #ATPTourpic.twitter.com/nIV1omJe1b
">A statement win for @RafaelNadal 👏
— ATP Tour (@atptour) November 15, 2020
Next up: Dominic Thiem
📹: @TennisTV | #NittoATPFinals | #ATPTourpic.twitter.com/nIV1omJe1bA statement win for @RafaelNadal 👏
— ATP Tour (@atptour) November 15, 2020
Next up: Dominic Thiem
📹: @TennisTV | #NittoATPFinals | #ATPTourpic.twitter.com/nIV1omJe1b
രണ്ടാം റൗണ്ടില്‍ ഓസ്‌ട്രിയയുടെ മൂന്നാം സീഡ് ഡൊമനിക് തീമാണ് നദാലിന്‍റെ എതിരാളി. ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തില്‍ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ പരാജയപ്പെടുത്തിയാണ് ഡൊമനിക് തീം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്. സ്‌കോര്‍ 7-6 (7-5), 4-6, 6-3. ലണ്ടനില്‍ നടക്കുന്ന അവസാനത്തെ എടിപി ഫൈനല്‍സാണ് ഇത്തവണത്തേത്. കഴിഞ്ഞ 12 വര്‍ഷമായി ലണ്ടനില്‍ നടന്ന എടിപി ഫൈനല്‍സ് അടുത്ത വര്‍ഷം മുതല്‍ ഇറ്റലിയില്‍ നടക്കും.
കൂടുതല്‍ വായനക്ക്: ഫെഡറര്‍ക്ക് ഒപ്പമെത്താന്‍ ജോക്കോവിച്ച്; എടിപി സ്‌മാഷുകള്‍ക്ക് കാതോര്‍ത്ത് ലണ്ടന്‍