പാരീസ്: ഫ്രഞ്ച് ഓപ്പണിന്‍റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ടോപ് സീഡുകളായ നൊവാക്ക് ജോക്കോവിച്ചും റാഫേല്‍ നദാലും രണ്ടാം റൗണ്ടില്‍ കടന്നു. അമേരിക്കയുടെ 66ാം നമ്പർ താരം സാൻഡ‍്‍ഗ്രെന്നിനെതിരെ അനായാസ വിജയം നേടിയാണ് ഒന്നാം നമ്പറായ ജോക്കോവിച്ചിന്‍റെ കുതിപ്പ്.
6-2, 6-4, 6-2 എന്ന സ്കോറിനാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനക്കാരന്‍ കൂടിയായ ജോക്കോവിന്‍റെ വിജയം. ഉറുഗ്വേയുടെ ലോക 19ാം നമ്പര്‍ താരം പാബ്ലോ ക്യൂവാസാണ് അടുത്ത മത്സരത്തില്‍ ജോക്കോവിച്ചിന്‍റെ എതിരാളി. അതേസമയം നിലവിലെ ചാമ്പ്യൻ റാഫേൽ നദാലിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഓസ്ട്രേലിയൻ താരം അലക്സെയ് പോപ്രിനായി.
also read: ലോകകപ്പ് യോഗ്യത : നീലപ്പട നാളെ ഖത്തറിനെതിരെ
ആദ്യ സെറ്റ് 6-3 ന് കെെവിട്ട ഓസിസ് താരം രണ്ടാം സെറ്റ് 6-2ന് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് മൂന്നാം റൗണ്ടില്‍ 7-6 എന്ന സ്കോറിനാണ് താരം മത്സരം സെറ്റും മത്സരവും കെെവിട്ടത്. 2-5ന് പിന്നിൽ നിന്ന ശേഷമായിരുന്നു നദാൽ പൊരുതിക്കയറിയത്. ഫ്രഞ്ച് താരം റിച്ചാർഡ് ഗാസ‍്‍ക്യുവാണ് രണ്ടാം റൗണ്ടിൽ നദാലിന്‍റെ എതിരാളി.