മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിന് യോഗ്യത നേടി ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേശ്വരൻ. ഓസ്ട്രേലിയയുടെ ജെ ക്ലാർക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രജ്നേഷ് യോഗ്യത നേടിയത്. സ്കോർ 6-4, 6-4.
തുടർച്ചായ രണ്ടാം തവണയാണ് പ്രജ്നേഷ് എടിപി 1000 ടൂർണമെന്‍റിന് യോഗ്യത നേടുന്നത്. നേരത്തെ ഇന്ത്യൻ വെൽസ് മാസ്റ്റേഴ്സ് ടൂർണമെന്‍റിനും താരം യോഗ്യത നേടിയിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ ക്രൊയേഷ്യൻ താരം ഇവോ കാർലേവിച്ചിനോട് പരാജയപ്പെട്ട് പുറത്താവുകയായിരുന്നു.
മിയാമി ഓപ്പണിന്‍റെ മൂന്നാം റൗണ്ടിൽ സ്പെയിനിന്‍റെ ജൗമെ മുനാറാണ് ഇന്ത്യൻ താരത്തിന്‍റെ എതിരാളി. ഈ വർഷത്തെ ടെന്നീസ് റാങ്കിംഗിൽ 84-ാം സ്ഥാനത്തെത്താൻ ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ പ്രജ്നേഷിന് സാധിച്ചിരുന്നു. മിയാമി ഓപ്പണിന്‍റെ ആദ്യ റൗണ്ട് കടന്നാൽ വിമ്പിൾഡൺ റണ്ണറപ്പായ കെവിൻ ആന്‍റേഴ്സനെയായിരിക്കും രണ്ടാം റൗണ്ടിൽ പ്രജ്നേഷ് നേരിടുക.