മിയാമി ഓപ്പൺ ടെന്നീസ് ടൂർണമെന്‍റിന്‍റെ ഫൈനലില്‍ പ്രവേശിച്ച് ചെക്ക് റിപ്പബ്ലിക്ക് താരം കരോളിന പ്ലിസ്ക്കോവ. സെമിയില്‍ റൊമാനിയയുടെ സിമോണ ഹാലപ്പിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് പ്ലിസ്ക്കോവ ഫൈനലില്‍ പ്രവേശിച്ചത്.
.@KaPliskova powers into her first @MiamiOpen final!
— WTA (@WTA) March 29, 2019 " class="align-text-top noRightClick twitterSection" data="
Sets up championship matchup against Barty--> https://t.co/1YmvIlQutV pic.twitter.com/EEZ2WFbBqn
">.@KaPliskova powers into her first @MiamiOpen final!
— WTA (@WTA) March 29, 2019
Sets up championship matchup against Barty--> https://t.co/1YmvIlQutV pic.twitter.com/EEZ2WFbBqn.@KaPliskova powers into her first @MiamiOpen final!
— WTA (@WTA) March 29, 2019
Sets up championship matchup against Barty--> https://t.co/1YmvIlQutV pic.twitter.com/EEZ2WFbBqn
ലോക രണ്ടാം റാങ്കുക്കാരിയും ഏഴാം റാങ്കുക്കാരിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം ആരാധകർ പ്രതീക്ഷിച്ചെങ്കിലും കരോളിന അനായാസമായി വിജയിക്കുകയായിരുന്നു. 51 മിനിറ്റ് നീണ്ട ആദ്യ സെറ്റ് 7-5നും 26 മിനിറ്റ് നീണ്ട രണ്ടാം സെറ്റ് 6-1നുമാണ് കരോളിന സ്വന്തമാക്കിയത്. മുൻ ലോക ഒന്നാം റാങ്കുക്കാരിയായിരുന്ന പ്ലിസ്ക്കോവമിയാമി ഓപ്പണില്‍ കന്നിക്കീരീടമാണ് ലക്ഷ്യമിടുന്നത്.ഫൈനലില്‍ ഓസ്ട്രേലിയൻ താരം ആഷ്ലി ബാർട്ടിയാണ് കരോളിന പ്ലിസ്ക്കോവയുടെഎതിരാളി.
പുരുഷ സിംഗിൾസില്‍ ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ തോല്‍പ്പിച്ച് സ്വിസ് താരം റോജർ ഫെഡറർ സെമിഫൈനല്‍ ഉറപ്പിച്ചു. കാനഡയുടെ ഡെന്നിസ് ഷപ്പോവലോവാണ് ഫെഡററിന്‍റെ എതിരാളി.