ETV Bharat / sports

യു.എസ് ഓപ്പണിൽ കൗമാരക്കാരുടെ അട്ടിമറി ; ഒസാക്കയും, സിറ്റ്‌സിപാസും പുറത്ത് - Osaka

നാലുതവണ ഗ്രാന്‍ഡ്സ്ലാം നേടിയ ഒസാക്കയെ 18 വയസുകാരി ലെയ്‌ല ഫെർണാണ്ടസാണ് അട്ടിമറിച്ചത്. സ്റ്റെഫാനോസ് സിറ്റ്‌സിപാസിനെ മാരത്തോണ്‍ പോരാട്ടത്തിനൊടുവിൽ കാർലോസ് അൽകാരസ് ഗാർഫിയ തറപറ്റിച്ചു

യു.എസ് ഓപ്പണ്‍  US Open  യു.എസ് ഓപ്പണിൽ കൗമാരക്കാരുടെ അട്ടിമറി  ഒസാക്കയും, സിറ്റ്‌സിപാസും പുറത്ത്  നവോമി ഒസാക്ക  സ്റ്റെഫാനോസ് സിറ്റ്‌സിപാസ്  ഗ്രാന്‍ഡ്സ്ലാം  Osaka  യു.എസ് ഓപ്പണിൽ അട്ടിമറി
യു.എസ് ഓപ്പണിൽ കൗമാരക്കാരുടെ അട്ടിമറി; ഒസാക്കയും, സിറ്റ്‌സിപാസും പുറത്ത്
author img

By

Published : Sep 4, 2021, 1:02 PM IST

ന്യൂയോർക്ക് : യു.എസ് ഓപ്പണിൽ ഇന്ന് വമ്പൻ അട്ടിമറികളുടെ ദിനം. വനിതകളിൽ നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പറുമായ ജപ്പാന്‍റെ നവോമി ഒസാക്കയും പുരുഷ വിഭാഗത്തിൽ ഗ്രീസിന്‍റെ സ്റ്റെഫാനോസ് സിറ്റ്‌സിപാസുമാണ് അട്ടിമറി നേരിട്ടത്. ഇരു താരങ്ങളെയും തറപറ്റിച്ചത് 18 വയസുകാരായ യുവതാരങ്ങള്‍ എന്നതാണ് സവിശേഷത.

നാലുതവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ ഒസാക്കയെ കാനഡയുടെ കൗമാരതാരം ലെയ്‌ല ഫെർണാണ്ടസാണ് അട്ടിമറിച്ചത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒസാക്കയുടെ തോല്‍വി. സ്‌കോര്‍: 5-7, 7-6, 6-4.

ആദ്യ സെറ്റ് കൈവിട്ടെങ്കിലും രണ്ടാം സെറ്റ് ടൈ ബ്രേക്കറിലൂടെയാണ് ലെയ്‌ല സ്വന്തമാക്കിയത്. തുടർന്ന് മൂന്നാം സെറ്റും മത്സരവും കനേഡിയൻ താരം അനായാസം സ്വന്തമാക്കുകയായിരുന്നു.

ALSO READ : ടോക്കിയോയിൽ വീണ്ടും പൊന്നണിഞ്ഞ് ഇന്ത്യ ; 50 മീറ്റര്‍ എയര്‍ പിസ്റ്റളിൽ മനീഷ് നര്‍വാളിന് സ്വർണം

പുരുഷന്മാരുടെ മൂന്നാം റൗണ്ടിൽ ഗ്രീക്ക് താരം സിറ്റ്സിപാസിനെ സ്‌പാനിഷ് യുവതാരം കാർലോസ് അൽകാരസ് ഗാർഫിയയാണ് അട്ടിമറിച്ചത്. 5 സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിൽ 6-3, 4-6, 7-6, 0-6, 6-7എന്ന സ്കോറിനായിരുന്നു ഗാർഫിയയുടെ വിജയം.

ഈ ജയത്തോടെ യു.എസ്.ഓപ്പണ്‍ നാലാം റൗണ്ടില്‍ പ്രവേശിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ പുരുഷതാരം എന്ന റെക്കോഡ് അല്‍കാരസ് സ്വന്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.