പാരീസ് : കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍. നിലവിലെ ചാമ്പ്യനായ നദാല്‍ അര്‍ജന്‍റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മെനെ പരാജയപ്പെടുത്തിയാണ് അവസാന നാലില്‍ ഇടം പിടിച്ചത്. സ്‌കോര്‍: 6-3, 4-6, 6-4, 6-0.
ആദ്യ മൂന്ന് സെറ്റുകളിലും ലോക മൂന്നാം നമ്പര്‍ നദാലിന് മുന്നില്‍ ഷ്വാര്‍ട്‌സ്‌മെന്‍ പിടിച്ച് നിന്നെങ്കിലും അവസാന സെറ്റില്‍ അടിയറവ് പറഞ്ഞു. 5000ത്തോളം പേര്‍ ഗാലറിയില്‍ എത്തിയ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയമാണ് നദാല്‍ സ്വന്തമാക്കിയത്.
-
Closing in 🏁@RafaelNadal leads 6-3, 4-6, 6-4 as he takes the third and moves within one set of the #RolandGarros semi-finals. pic.twitter.com/rBJxVkgVss
— Roland-Garros (@rolandgarros) June 9, 2021 " class="align-text-top noRightClick twitterSection" data="
">Closing in 🏁@RafaelNadal leads 6-3, 4-6, 6-4 as he takes the third and moves within one set of the #RolandGarros semi-finals. pic.twitter.com/rBJxVkgVss
— Roland-Garros (@rolandgarros) June 9, 2021Closing in 🏁@RafaelNadal leads 6-3, 4-6, 6-4 as he takes the third and moves within one set of the #RolandGarros semi-finals. pic.twitter.com/rBJxVkgVss
— Roland-Garros (@rolandgarros) June 9, 2021
2017 മുതല്‍ തുടര്‍ച്ചയായി ഫ്രഞ്ച് ഓപ്പണില്‍ കിരീടമുയര്‍ത്തിയ നദാലിന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ ഷ്വാര്‍ട്‌സ്‌മാന് സാധിച്ചില്ല.സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, അലക്‌സാണ്ടര്‍ സ്വെരേവ് എന്നിവര്‍ക്ക് പിന്നാലെയാണ് നദാലിന്‍റെ സെമി പ്രവേശം.
ഇന്ന് നടക്കുന്ന മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ജയിക്കുന്നവര്‍ സെമിയില്‍ നദാലിനെ നേരിടും. ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ചും മെറ്റേയോ ബെരറ്റീനും തമ്മിലാണ് ക്വാര്‍ട്ടര്‍ പോരാട്ടം.
സെമിയില്‍ റാഫേല്‍ നദാലും ജോക്കോവിച്ചും നേര്‍ക്കുനേര്‍ വരുകയാണെങ്കില്‍ യഥാര്‍ഥ ഫൈനലിന് മുമ്പുള്ള തകര്‍പ്പന്‍ പോരാട്ടമായി അത് മാറും. ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരങ്ങളെല്ലാം ഇതിന് മുമ്പും ലോക ശ്രദ്ധ നേടിയിട്ടുണ്ട്.