പാരീസ്: റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണര്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. 19 കാരനായ ഇറ്റാലിയന്‍ താരം ജിന്നി സിന്നറെ പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യനായ നദാലിന്‍റെ സെമി പ്രവേശനം. സ്‌കോര്‍: 7-6 (4), 6-4, 6-1. 13-ാം തവണയാണ് കളിമണ്‍ കോര്‍ട്ടിലെ ഗ്രാന്‍ഡ് സ്ലാമില്‍ നദാല്‍ സെമിയില്‍ പ്രവേശിക്കുന്നത്. ക്വാര്‍ട്ടര്‍ പോരാട്ടം രണ്ട് മണിക്കൂറോളം നീണ്ടു. ആദ്യമായാണ് ഫ്രഞ്ച് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം രാത്രിയില്‍ കൃത്രിമ വെളിച്ചത്തിന് കീഴില്‍ നടക്കുന്നത്. മോശം അന്തരീക്ഷത്തിലും നന്നായി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മത്സര ശേഷം നദാല്‍ പറഞ്ഞു. ക്വാര്‍ട്ടറില്‍ നന്നായി കളിച്ച സിന്നറെ നദാല്‍ അഭിനന്ദിച്ചു.
-
He's even got jokes. There's nothing he can't do 😉@RafaelNadal #RolandGarros pic.twitter.com/Y9E7OcVS4g
— Roland-Garros (@rolandgarros) October 6, 2020 " class="align-text-top noRightClick twitterSection" data="
">He's even got jokes. There's nothing he can't do 😉@RafaelNadal #RolandGarros pic.twitter.com/Y9E7OcVS4g
— Roland-Garros (@rolandgarros) October 6, 2020He's even got jokes. There's nothing he can't do 😉@RafaelNadal #RolandGarros pic.twitter.com/Y9E7OcVS4g
— Roland-Garros (@rolandgarros) October 6, 2020
മറ്റൊരു ഗ്രാന്‍ഡ് സ്ലാം ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍ താരം ഡൊമനിക് തീമിനെ പരാജയപ്പെടുത്തി ഡീഗോ സെബാസ്റ്റ്യന്‍ ഷ്വാര്‍ട്‌സ്മാന്‍ സെമിയില്‍ പ്രവേശിച്ചു. സെമിയില്‍ നദാലാണ് ഷ്വാര്‍ട്‌സ്മാന്‍റെ എതിരാളി.