വാഷിംഗ്ടൺ: മുൻ ലോക ഒന്നാം നമ്പർ താരം വിക്ടോറിയ അസരെങ്കയെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാർട്ടി മിയാമി ഓപ്പണിന്‍റെ ക്വാർട്ടർ ഫൈനലിൽ കടന്നു. മൂന്നു സെറ്റുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 6-1, 1-6, 6-2 എന്ന സ്കോറിനാണ് ബാർട്ടി വിജയം പിടിച്ചത്.
ആദ്യ സെറ്റ് 6-1 ന് സ്വന്തമാക്കിയ ബാർട്ടിയെ രണ്ടാം സെറ്റിൽ ഇതേ സ്‌കോറിന് അസരെങ്ക കീഴടക്കി. മൂന്നാം സെറ്റിൽ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ബാർട്ടി 6-2 എന്ന സ്കോറിന് സെറ്റ് സ്വന്തമാക്കി മത്സരവും കെെപ്പിടിയിലാക്കുകയായിരുന്നു. ക്വാർട്ടറിൽ ലോക എഴാം നമ്പർ താരമായ ആര്യാന സബലെങ്കയോ, 14ാം നമ്പര്‍ താരം മാർക്കേറ്റ വോൺഡ്രൗസോവയോ ആയിരിക്കും ബാർട്ടിയുടെ എതിരാളി.