ഭുവനേശ്വര്‍: രാജ്യത്തെ ഏറ്റവും വലിയ ഹോക്കി സ്റ്റേഡിയം റൂര്‍ക്കേലയില്‍ നിര്‍മിക്കുമെന്ന് ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയത്തില്‍ 20,000 പേര്‍ക്ക് ഒരേ സമയം ഇരുന്ന് കളി കാണാനുള്ള സൗകര്യം ഉണ്ടാകും. 15 ഏക്കറോളം വരുന്ന ബിജു പട്‌നായിക്ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ക്യാമ്പസിനുള്ളിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഹോക്കി ലോകകപ്പ് രണ്ട് സ്റ്റേഡിയങ്ങളിലായാണ് നടക്കുക. റൂര്‍ക്കേലയെ കൂടാതെ ഭുവനേശ്വറിലെ കലിംഗാ സ്റ്റേഡിയമാണ് ലോകകപ്പിനുള്ള മറ്റൊരു വേദി. ഹോക്കി ലോകകപ്പിന്‍റെ ഭാഗമായി മുഖ്യമന്ത്രി ഉള്‍പ്പെടുന്ന ഉന്നത തല സംഘം റൂര്‍ക്കേല സന്ദര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നവീന്‍ പട്‌നായിക്കിന്‍റെ പ്രഖ്യാപനം. സംസ്ഥാനത്തെ സുന്ദര്‍ഗര്‍ഹ് ജില്ല ഹോക്കി താരങ്ങളാല്‍ സമ്പന്നമാണ്.
-
In a major boost to preparedness for #OdishaHockeyWorldCup2023, CM @Naveen_Odisha announced a new world class Hockey stadium in #Rourkela which would be the biggest hockey stadium in India with a sitting capacity of 20,000. #OdishaForSports pic.twitter.com/Q0vX17xj21
— CMO Odisha (@CMO_Odisha) December 24, 2020 " class="align-text-top noRightClick twitterSection" data="
">In a major boost to preparedness for #OdishaHockeyWorldCup2023, CM @Naveen_Odisha announced a new world class Hockey stadium in #Rourkela which would be the biggest hockey stadium in India with a sitting capacity of 20,000. #OdishaForSports pic.twitter.com/Q0vX17xj21
— CMO Odisha (@CMO_Odisha) December 24, 2020In a major boost to preparedness for #OdishaHockeyWorldCup2023, CM @Naveen_Odisha announced a new world class Hockey stadium in #Rourkela which would be the biggest hockey stadium in India with a sitting capacity of 20,000. #OdishaForSports pic.twitter.com/Q0vX17xj21
— CMO Odisha (@CMO_Odisha) December 24, 2020