ഹൊബാർട്ട്: ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവില്‍ ഉജ്ജ്വല മുന്നേറ്റം നടത്തി ഇന്തന്‍ താരം സാനിയ മിർസ. അമ്മയായ ശേഷം കോർട്ടില്‍ തിരിച്ചെത്തിയ സാനിയ, ഹൊബാർട്ട് ഇന്‍റർനാഷണൽ വനിതാ ഡബിൾസ് മത്സരത്തിന്‍റെ സെമി ഫൈനലില്‍ പ്രവേശിച്ചു. സാനിയ-കിചെനോക് സഖ്യം ക്വർട്ടറില്‍ കിം-മക്‌ഹേല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 4-6, 10-4.
-
The return run continues for @MirzaSania as she and Nadiia Kichenok are through to the @hobarttennis doubles semifinals.
— WTA (@WTA) January 16, 2020 " class="align-text-top noRightClick twitterSection" data="
They defeat McHale/King 6-2, 4-6, 10-4 pic.twitter.com/zXkhenBmbJ
">The return run continues for @MirzaSania as she and Nadiia Kichenok are through to the @hobarttennis doubles semifinals.
— WTA (@WTA) January 16, 2020
They defeat McHale/King 6-2, 4-6, 10-4 pic.twitter.com/zXkhenBmbJThe return run continues for @MirzaSania as she and Nadiia Kichenok are through to the @hobarttennis doubles semifinals.
— WTA (@WTA) January 16, 2020
They defeat McHale/King 6-2, 4-6, 10-4 pic.twitter.com/zXkhenBmbJ
കാറ്റോ-കലാഷ്‌നിക്കോവ കൂട്ടുകെട്ടിനെ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ തോൽപ്പിച്ചാണ് സാനിയ ഡബിൾസിലെ തിരിച്ചുവരവ് ഗംഭീരമാക്കിയത്. സ്‌കോർ: 2-6, 7-6, 10-3. 2017 ഒക്‌ടോബറിൽ ചൈന ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം ആൺകുഞ്ഞിന്‍റെ അമ്മയായ സാനിയ കഴിഞ്ഞ നവംബറിലാണ് കോർട്ടിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപനം നടത്തിയത്. ആറ് ഗ്രാൻസ്ലാം കിരീടം നേടിയ സാനിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരമാണ്. നേരത്തെ ലോക ഡബിൾസ് റാങ്കിങ്ങില്‍ സാനിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. സാനിയ 2013-ൽ വനിതാ സിംഗിൾസ് മത്സരത്തിൽ നിന്നും വിരമിച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റർ ഷോയിബ് മാലിക്കാണ് സാനിയയുടെ ഭർത്താവ്. ഇസാനാണ് മകന്‍.