ഹൊബാർട്ട്: ടെന്നീസ് കോർട്ടിലേക്കുള്ള തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ തന്നെ കലാശ പോരാട്ടത്തിനൊരുങ്ങി സാനിയ മിര്‍സ. ഹൊബാർട്ട് ഇന്‍റര്‍നാഷണല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സയും യുക്രൈയിന്‍ താരം നാദിയ കിചെനോകും ഉൾപ്പെട്ട സഖ്യം ഫൈനലില്‍ പ്രവേശിച്ചു. സെമി ഫൈനലില്‍ സിഡാന്‍സെക്- ബൗസ്‌കോവ സഖ്യത്തെയാണ് ഇരുവരും പരാജയപ്പെടുത്തിയത്. സ്‌കോർ: 7-6, 6-2. സെമി ഫൈനല്‍ പോരാട്ടം ഒരു മണിക്കൂറും 33 മിനിട്ടും നീണ്ടു.
-
Nadiia Kichenok and @MirzaSania advance to the @HobartTennis doubles final!
— WTA (@WTA) January 17, 2020 " class="align-text-top noRightClick twitterSection" data="
They defeat Zidansek and Bouzkova 7-6(3), 6-2. pic.twitter.com/mW1cFFraCx
">Nadiia Kichenok and @MirzaSania advance to the @HobartTennis doubles final!
— WTA (@WTA) January 17, 2020
They defeat Zidansek and Bouzkova 7-6(3), 6-2. pic.twitter.com/mW1cFFraCxNadiia Kichenok and @MirzaSania advance to the @HobartTennis doubles final!
— WTA (@WTA) January 17, 2020
They defeat Zidansek and Bouzkova 7-6(3), 6-2. pic.twitter.com/mW1cFFraCx
സാനിയ-കിചെനോക് സഖ്യം ടൂർണമെന്‍റിലെ ക്വാർട്ടർ പോരാട്ടത്തില്‍ അമേരിക്കന്‍ ജോഡി കിം-മക്‌ഹേല്‍ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 4-6, 10-4. നേരത്തെ അമ്മയാകാനുള്ള തയ്യാറെടുപ്പിന്‍റെ ഭാഗമായി സാനിയ മിർസ കഴിഞ്ഞ 2017 മുതല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലിക്കിന്‍റെ ഭാര്യയായ സാനിയക്ക് 2018-ലാണ് മകന്‍ ഇഷാന്‍ പിറക്കുന്നത്. കോർട്ടിലേക്ക് തിരിച്ചുവരാനുള്ള തീരുമാനത്തിന് പിന്നാലെ ഫെഡ് കപ്പിനുള്ള ഇന്ത്യയുടെ അഞ്ചംഗ ടീമിലും സാനിയ ഇടം നേടിയിരുന്നു. റിതുക ഭോസ്ലെ, അങ്കിത റെയ്‌ന, കര്‍മാന്‍ കൗര്‍, റിയ ഭാട്ടിയ എന്നിവരാണ് സാനിയയെ കൂടാതെ ടീമില്‍ ഇടം നേടിയ മറ്റുള്ളവർ. മുന്‍ താരം അങ്കിത ഭാബ്രിയാണ് പരിശീലക. ഡേവിസ് കപ്പ് താരം വിശാല്‍ ഉപ്പല്‍ ടീമിനെ നയിക്കും. 2017 ഒക്‌ടോബറിൽ ചൈനീസ് ഓപ്പണിലാണ് സാനിയ അവസാനമായി കളിച്ചത്. ആറ് ഗ്രാൻസ്ലാം കിരീടം നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ താരം കൂടിയായ സാനിയ 2013-ൽ വനിതാ സിംഗിൾസ് മത്സരത്തിൽ നിന്നും വിരമിച്ചിരുന്നു. നേരത്തെ ലോക ഡബിൾസ് റാങ്കിങ്ങില്‍ സാനിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.