ETV Bharat / sports

ദുബായ് ഓപ്പണ്‍; സാനിയ- കരോളിന്‍ സഖ്യം പ്രീക്വാർട്ടറില്‍ - ദുബൈ ഓപ്പണ്‍ വാർത്ത

പ്രീ ക്വാർട്ടറില്‍ സാനിയ- കരോളിന്‍ സഖ്യം കസാഖിസ്ഥാന്‍റെ സറീന ഡിയാസ്, ചൈനയുടെ സായിസായി സെങ് സഖ്യത്തെ നേരിടും

Dubai Open news  Sania Mirza news  ദുബൈ ഓപ്പണ്‍ വാർത്ത  സാനിയ മിർസ വാർത്ത
സാനിയ
author img

By

Published : Feb 19, 2020, 11:43 PM IST

ദുബായ്: ദുബായ് ഓപ്പണ്‍ വനിതാ ഡബിൾസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സാനിയ മിർസയും ഫ്രാന്‍സിന്‍റെ കരോളിന്‍ ഗാർസ്യയും അടങ്ങുന്ന സഖ്യം പ്രീക്വാർട്ടറില്‍ കടന്നു. റഷ്യയുടെ അലക്‌സാന്‍ ഡ്രോവ്നയും സെർബിയയുടെ കാതറീന സ്രബോട്ട്നിക്കും ചേർന്ന സഖ്യത്തെയാണ് ഇവർ തോല്‍പ്പിച്ചത്. സ്കോർ 6-4, 4-6, 10-8. പ്രീ ക്വാർട്ടറില്‍ കസാഖിസ്ഥാന്‍റെ സറീന ഡിയാസ്, ചൈനയുടെ സായിസായി സെങ് സഖ്യത്തെയാണ് സാനിയ- കരോളിന്‍ സഖ്യം നേരിടുക.

Dubai Open news  Sania Mirza news  ദുബൈ ഓപ്പണ്‍ വാർത്ത  സാനിയ മിർസ വാർത്ത
കരോളിന്‍ ഗാർസ്യ.

നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സാനിയ കളി പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. കാലിന് പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന് മത്സരം ഉപേക്ഷിക്കേണ്ടിവന്നത്. ഹോബർട്ട് ഇന്‍റർനാഷണലിലെ കിരീട നേട്ടത്തോടെയാണ് സാനിയ ടെന്നീസ് കോർട്ടിലേക്ക് തിരിച്ചുവരവ് നടത്തിയത്. അമ്മയാകാനുള്ള തെയ്യാറെടുപ്പുകളുടെ ഭാഗമായാണ് താരം കോർട്ടില്‍ നിന്നും വിട്ടുനിന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.