ദുബൈ: സ്‌കോട്ട്‌ലൻഡിനെതിരെ നേടിയ വമ്പൻ വിജയത്തിന് ശേഷം സ്കോട്ടലൻഡ് ഡ്രസിങ് റൂമിലെത്തി താരങ്ങളെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട് കോലിയും സംഘവും. കോലിയെക്കൂടാതെ രോഹിത് ശർമ, ജസ്പ്രീത് ബുംറ, രവിചന്ദ്രൻ അശ്വിൻ എന്നീ താരങ്ങളും സ്കോട്ടിഷ് ഡ്രസിങ് റൂമിലെത്തി താരങ്ങളുമായി സംവദിച്ചു.
-
Priceless. pic.twitter.com/fBEz6Gp5fL
— Cricket Scotland (@CricketScotland) November 5, 2021 " class="align-text-top noRightClick twitterSection" data="
">Priceless. pic.twitter.com/fBEz6Gp5fL
— Cricket Scotland (@CricketScotland) November 5, 2021Priceless. pic.twitter.com/fBEz6Gp5fL
— Cricket Scotland (@CricketScotland) November 5, 2021
അമൂല്യം എന്ന തലക്കെട്ടോടെ സ്കോട്ട്ലൻഡ് ക്രിക്കറ്റ് ടീമാണ് താരങ്ങളെത്തിയ ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഞങ്ങൾക്കായി സമയം ചെലവഴിച്ചത് കോലിക്കും സംഘത്തിനും നന്ദി, കോലിയുടെ ചിത്രത്തോടൊപ്പം സ്കോട്ട്ലൻഡ് കുറിച്ചു.
-
Huge respect to @imVkohli and co. for taking the time 🤜🤛 pic.twitter.com/kdFygnQcqj
— Cricket Scotland (@CricketScotland) November 5, 2021 " class="align-text-top noRightClick twitterSection" data="
">Huge respect to @imVkohli and co. for taking the time 🤜🤛 pic.twitter.com/kdFygnQcqj
— Cricket Scotland (@CricketScotland) November 5, 2021Huge respect to @imVkohli and co. for taking the time 🤜🤛 pic.twitter.com/kdFygnQcqj
— Cricket Scotland (@CricketScotland) November 5, 2021
അതേസമയം സ്കോട്ടലൻഡിനെതിരെ കൂറ്റൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ക്യാപ്‌റ്റൻ വിരാട് കോലി ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ സ്കോട്ട്ലൻഡിനെ വെറും 85 റണ്‍സിന് ഇന്ത്യൻ ബോളർമാർ വരുഞ്ഞുമുറുക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 6.3 ഓവറിൽ വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു. കെഎല്‍ രാഹുല്‍ 19 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും അടക്കം 50 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ 16 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 30 റൺസും നേടി പുറത്തായി. വിരാട് കോലി രണ്ട് റൺസോടെയും സൂര്യകുമാർ യാദവ് ആറ് റൺസോടെയും പുറത്താകാതെ നിന്നു.
ALSO READ : നെറ്റ് റൺറേറ്റും കടന്ന് അടിച്ചു തകർത്ത് ഇന്ത്യൻ ജയം, സ്‌കോട്‌ലണ്ടിനെ തോല്‍പ്പിച്ചത് 8 വിക്കറ്റിന്