ETV Bharat / sports

സാഗര്‍ റാണ വധക്കേസ് : സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു - സ്പെഷ്യല്‍ സെല്‍

12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്.

Chhatrasal Stadium  Sushil Kumar  Wrestler  Sagar Rana  സുശീൽ കുമാര്‍  പൊലീസ് കസ്റ്റഡി
സാഗര്‍ റാണ കൊലക്കേസ്: സുശീല്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
author img

By

Published : May 23, 2021, 8:03 PM IST

ന്യൂഡല്‍ഹി : സാഗര്‍ റാണ കൊലക്കേസുമായി ബന്ധപ്പെട്ട് ഒളിമ്പിക് മെഡൽ ജേതാവ് സുശീൽ കുമാറിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ രോഹിണി കോടതിയുടേതാണ് നടപടി. സുശീലിനെ 12 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സുശീലിന്‍റെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു.

read more: ഛത്രസാൽ കൊലപാതകം; ഒളിമ്പ്യൻ സുശീൽ കുമാർ അറസ്റ്റിൽ

അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സുശീലിനെ പഞ്ചാബില്‍ നിന്നും സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. തുടര്‍ന്ന് ഞായറാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി മുറിയില്‍ വച്ച് സുശീലിനെ ചോദ്യചെയ്യാന്‍ സ്പെഷ്യല്‍ സെല്ലിന് 30 മിനുട്ട് സമയവും കോടതി നല്‍കി. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

read more:സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്ന് സാഗർ റാണയുടെ കുടുംബം

മെയ് നാലിന് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന കയ്യാങ്കളിക്ക് പിന്നാലെയാണ് സാഗര്‍ റാണ കൊല്ലപ്പെട്ടത്. ഒളിവില്‍ പോയ സുശീലിനെ കണ്ടെത്തുന്നവര്‍ക്ക് ഡല്‍ഹി പൊലീസ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അതേസമയം സുശീൽ കുമാറിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് സാഗർ റാണയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.