ഹൗസ്റ്റണ്‍ : ലോക ടേബിള്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ മെഡലെന്ന ചരിത്ര നേട്ടത്തിനരികെ ഇന്ത്യ. വനിത ഡബിള്‍സ്, മിക്‌സഡ് ഡബിൾസ് ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
വനിത ഡബിള്‍സില്‍ മണിക ബത്ര-അര്‍ച്ചന കാമത്ത് സഖ്യവും, മിക്‌സഡ് ഡബിൾസില്‍ മണിക ബത്ര-സത്തിയൻ ജ്ഞാനശേഖരൻ ജോഡിയുമാണ് ക്വാര്‍ട്ടറിലെത്തിയത്. ഒരു ജയം കൂടി സ്വന്തമാക്കാനായാല്‍ ഇന്ത്യയ്‌ക്ക് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മെഡല്‍ ഉറപ്പിക്കാം.
വനിത ഡബിള്‍സ് പ്രീ ക്വാര്‍ട്ടറില്‍ ഹംഗറിയുടെ ഡോറ മഡാരസ്-ജോര്‍ജീന പോട്ട സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. സ്‌കോര്‍: 11-4, 11-9, 6-11, 11-7. ക്വാര്‍ട്ടറില്‍ ലക്‌സംബര്‍ഗന്‍റെ സാറ ഡി നട്ടെ-സിയ ലിയാന്‍ നി സഖ്യമാണ് ഇന്ത്യയുടെ എതിരാളികള്‍.
also read: ബറോഡയുടെ നായക സ്ഥാനമൊഴിഞ്ഞ് Krunal Pandya
മിക്‌സഡ് ഡബിള്‍സിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ ജോഡിയായ കനക് ജാ-വാങ് മാന്‍യു സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്. സ്‌കോര്‍: 15-17, 10-12, 12-10, 11-6, 11-7. ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ ഹരിമോട്ടോ ടോമോകാസു-ഹയാട്ട ഹിന സഖ്യമാണ് ഇന്ത്യന്‍ ടീമിന്‍റെ എതിരാളി.