ETV Bharat / sports

ഈ ദന്ത ഡോക്‌ടർ പാട്ടൊരുക്കും, ലോകകപ്പ് ആവേശത്തില്‍ 'ഇറ്റ്സ് ഫുട്ബോൾ ലെറ്റ്സ് ഫുട്ബോൾ ലെറ്റ്സ് ഓൾ ഫുട്ബോൾ' - കണ്ണൂരിലെ ദന്ത ഡോക്‌ടറായ സി വി രഞ്ജിത്ത്

'ഇറ്റ്സ് ഫുട്ബോൾ ലെറ്റ്സ് ഫുട്ബോൾ ലെറ്റ്സ് ഓൾ ഫുട്ബോൾ' എന്ന വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് കണ്ണൂരിലെ ദന്ത ഡോക്‌ടറായ സിവി രഞ്ജിത്ത്.

Doctor  world cup song by a doctor from kannur  world cup  world cup song  world cup song by a doctor c v ranjith  doctor c v ranjith from kannur  ലോകകപ്പ്  ലോകകപ്പ് ആവേശത്തിൽ കണ്ണൂർ  കണ്ണൂരിലെ ഡോക്‌ടറുടെ പാട്ട്  ലോകകപ്പ് ആവേശത്തിൽ കണ്ണൂരിലെ ഡോക്‌ടറുടെ പാട്ട്  സി വി രഞ്ജിത്ത്  ദന്ത ഡോക്‌ടർ സി വി രഞ്ജിത്ത്  ITSTS FOOTBALL LETS FOOTBALL LETS ALL FOOTBALL  കണ്ണൂരിലെ ദന്ത ഡോക്‌ടറായ സി വി രഞ്ജിത്ത്  ലോകകപ്പ് വീഡിയോ ഗാനം കണ്ണൂർ
ലോകകപ്പ് ആവേശത്തിൽ കണ്ണൂരിലെ ഡോക്‌ടറുടെ പാട്ട്
author img

By

Published : Nov 21, 2022, 3:58 PM IST

Updated : Nov 21, 2022, 4:12 PM IST

കണ്ണൂർ: ലോകകപ്പ് ആവേശം വാനോളം ഉയരുമ്പോൾ കണ്ണൂരിലെ സിവി രഞ്ജിത്ത് വലിയ തിരക്കിലാണ്. കണ്ണൂരിലെ ദന്ത ഡോക്‌ടർ കൂടിയായ രഞ്ജിത്ത് വെറുമൊരു ഡോക്‌ടർക്കപ്പുറം അസ്സൽ സംഗീത സംവിധായകൻ കൂടിയാണ്. 'ഇറ്റ്സ് ഫുട്ബോൾ ലെറ്റ്സ് ഫുട്ബോൾ ലെറ്റ്സ് ഓൾ ഫുട്ബോൾ' എന്ന വീഡിയോ പുറത്തിറങ്ങുമ്പോൾ ഒരു പക്ഷെ ലോകത്തോടൊപ്പം കണ്ണൂരും ഖത്തറിലോട്ട് പായുമെന്ന് ഉറപ്പാണ്.

ഡോ. സി വി രഞ്ജിത്തിന്‍റെ പ്രതികരണം

ലോകകകപ്പ് വീഡിയോ 10 ദിവസം കൊണ്ടാണ് ഈ കലാകാരനും സംഘവും പുറത്തിറക്കിയത്. ലക്സോട്ടിക്ക ഇന്‍റർനാഷണൽ ആണ് ആൽബത്തിൻ്റെ പ്രൊഡ്യൂസർ. മ്യൂസിക് പ്രൊഡക്ഷൻ അശ്വിൻ ശിവദാസ്. വരികൾ എഴുതിയത് വരുൺ ആണ്.

17 വർഷം മുൻപാണ് രഞ്ജിത്ത് സംഗീത രംഗത്തേക്കിറങ്ങിയത്. സച്ചിൻ ടെൻഡുൽക്കറെ മുൻനിർത്തി 20 ഭാഷകളിൽ രഞ്ജിത്ത് ഇതിനു മുൻപ് ആൽബം പുറത്തിറക്കിയിരുന്നു. കൂടാതെ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റെ സോംഗ് ഓഫ് കണ്ണൂർ ഹെവൻ ഓഫ് മ്യൂസിക്ക് എന്ന പേരിലും സംഗീതം പുറത്തിറക്കി.

നിന്നിഷ്‌ടം എന്നിഷ്‌ടം 2, തെരുവ് നക്ഷത്രം, എന്നിട്ട്, എന്നീ സിനിമകളിലും ഡോ. രഞ്ജിത്ത് സംഗീതം നൽകി.

Last Updated : Nov 21, 2022, 4:12 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.