നെയ്‌റോബി: അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 കി.മീ നടത്തത്തിൽ ഇന്ത്യയുടെ അമിത് ഖാത്രിയാണ് വെള്ളി നേടിയത്. 42 മിനുട്ട് 17.94 സെക്കൻഡ് സമയമെടുത്താണ് അമിത് മത്സരം പൂര്‍ത്തിയാക്കിയത്.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ഈ ഇനത്തിലെ ആദ്യ മെഡല്‍ നേട്ടം കൂടിയാണിത്. കെനിയയിലെ നെയ്‌റോബിയിലാണ് ചാമ്പ്യന്‍ഷിപ്പ് പുരോഗമിക്കുന്നത്. നേരത്തെ മിക്‌സഡ് റിലേയിൽ ഇന്ത്യൻ ടീം വെങ്കലം സ്വന്തമാക്കിയിരുന്നു. ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് ഇന്ത്യക്കായി മത്സരിച്ചത്.
also read: ഐപിഎൽ; നഥൻ ഇല്ലിസിനെ സ്വന്തമാക്കി പഞ്ചാബ് കിങ്സ്
3 മിനുട്ട് 20.60 സെക്കൻഡ് സമയത്തിലാണ് ഇന്ത്യ മൂന്നാം സ്ഥാനം പിടിച്ചത്. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഇന്ത്യ രണ്ട് മെഡലുകള്‍ നേടുന്നത്.