യൂജിന്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ അമേരിക്കയുടെ സിഡ്‌നി മക്ലാഫ്‌ലിന് ലോക റെക്കോഡ്. 50.68 സെക്കന്‍ഡില്‍ മത്സരം പൂര്‍ത്തിയാക്കിയ താരം സ്വര്‍ണം സ്വന്തമാക്കി. ഒരുമാസം മുമ്പ് നേടിയ തന്‍റെ തന്നെ 51.41 സെക്കന്‍ഡിന്‍റെ റെക്കോഡാണ് 22കാരിയായ മക്ലാഫ്‌ലിന്‍ തിരുത്തിയത്.
-
5⃣0⃣.6⃣8⃣
— World Athletics (@WorldAthletics) July 23, 2022 " class="align-text-top noRightClick twitterSection" data="
WORLD RECORD
400M HURDLES@GoSydGo 🇺🇸, everyone 👏#WorldAthleticsChamps pic.twitter.com/UhDtwYWybx
">5⃣0⃣.6⃣8⃣
— World Athletics (@WorldAthletics) July 23, 2022
WORLD RECORD
400M HURDLES@GoSydGo 🇺🇸, everyone 👏#WorldAthleticsChamps pic.twitter.com/UhDtwYWybx5⃣0⃣.6⃣8⃣
— World Athletics (@WorldAthletics) July 23, 2022
WORLD RECORD
400M HURDLES@GoSydGo 🇺🇸, everyone 👏#WorldAthleticsChamps pic.twitter.com/UhDtwYWybx
52.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത നെതര്‍ലന്‍ഡ്‌സിന്‍റെ ഫെംകെ ബോല്‍ വെള്ളി സ്വന്തമാക്കി. അമേരിക്കയുടെ തന്നെ ദലിയ മുഹമ്മദിനാണ് (53.13 സെക്കന്‍ഡ്) വെങ്കലം.
ഇത് യാഥാര്‍ഥ്യമായി തോന്നുന്നില്ലെന്ന് മക്ലാഫ്‌ലിന്‍ പ്രതികരിച്ചു. സത്യസന്ധമായി, ഞാന്‍ ഇത് ആഗ്രഹിച്ചിരുന്നു. അവസാനത്തെ 100 മീറ്റര്‍ ഒരല്‍പം കഠിനമായിരുന്നു എന്നും താരം പറഞ്ഞു.
also read: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് : അന്നു റാണിക്ക് മെഡലില്ല