ETV Bharat / sports

വിംബിള്‍ഡണ്‍: റാഫേല്‍ നദാല്‍ പിന്മാറി, കിര്‍ഗിയോസ് ഫൈനലില്‍

ക്വാര്‍ട്ടര്‍ മത്സരത്തിലേറ്റ പരിക്കിനെ തുടര്‍ന്നാണ് ടൂര്‍ണമെന്‍റില്‍ നിന്നും പിന്മാറുന്നതെന്ന് നദാല്‍

Wimbledon  Rafael Nadal withdraws from Wimbledon semi final  Rafael Nadal  Nick Kyrgios advances to final  Nick Kyrgios  വിംബിള്‍ഡണ്‍  വിംബിള്‍ഡണില്‍ നിന്നും റാഫേല്‍ നദാല്‍ പിന്മാറി  നിക്ക് കിര്‍ഗിയോസ്  നിക്ക് കിര്‍ഗിയോസ് വിംബിള്‍ഡണ്‍ ഫൈനലില്‍  റാഫേല്‍ നദാല്‍
വിംബിള്‍ഡണ്‍: റാഫേല്‍ നദാല്‍ പിന്മാറി, കിര്‍ഗിയോസ് ഫൈനലില്‍
author img

By

Published : Jul 8, 2022, 12:58 PM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസില്‍ നിന്നും സ്‌പെയിനിന്‍റെ ലോക നാലാം നമ്പര്‍ താരം റാഫേല്‍ നദാല്‍ പിന്മാറി. പരിക്കിനെ തുടര്‍ന്നാണ് സെമി ഫൈനല്‍ മത്സരത്തില്‍ നിന്നും പിന്മാറുന്നതെന്ന് നദാല്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്‌ച(7.07.2022) നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയാണ് നദാലിന് അടിവയറിന് പരിക്കേറ്റത്.

പരിക്ക് വകവെക്കാതെ പൊരുതിയ നദാല്‍ അഞ്ച് സെറ്റ് ത്രില്ലറില്‍ അമേരിക്കയുടെ ടെയ്‌ലർ ഫ്രിറ്റ്‌സിനെ മറികടന്നാണ് സെമിയില്‍ എത്തിയത്. എന്നാല്‍ നദാല്‍ പിന്മാറിയതോടെ സെമി എതിരാളിയായിരുന്ന ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് ഫൈനലില്‍ കടന്നു.

കിര്‍ഗിയോസിന്‍റെ ആദ്യ ഗ്രാന്‍ഡ്‌ സ്ലാം ഫൈനല്‍ ആണിത്. ഇതോടെ 19 വര്‍ഷങ്ങള്‍ക്ക് ശേഷം വിംബിള്‍ഡണ്‍ പുരുഷ ഫൈനലില്‍ എത്തുന്ന അണ്‍സീഡ് താരമാകാനും ലോക 40-ാം നമ്പറായ കിര്‍ഗിയോസിന് കഴിഞ്ഞു. മറ്റൊരു സെമിയില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ബ്രിട്ടന്‍റെ കാമറൂണ്‍ നോറിയെ നേരിടും.

also read: സാനിയ സഖ്യത്തിന് സെമിയിൽ തോൽവി ; വിംബിള്‍ഡണിനോട് വിടപറഞ്ഞ് താരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.