ETV Bharat / sports

Wimbledon 2023 | അസറങ്കയെ അട്ടിമറിച്ച് സ്വിറ്റോലിന ക്വാര്‍ട്ടറില്‍; ജയത്തിന് പിന്നാലെ നാടകീയ രംഗങ്ങള്‍ - എലീന സ്വിറ്റോലിന

വിംബിള്‍ഡണില്‍ നിന്നും വിക്ടോറിയ അസറങ്ക പുറത്ത്.

Wimbledon 2023  Victoria Azarenka  Elina Svitolina  Wimbledon  വികോടോറിയ അസറങ്കയെ  അസറങ്ക  എലീന സ്വിറ്റോലിന
Elina Svitolina
author img

By

Published : Jul 10, 2023, 9:27 AM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ വിക്ടോറിയ അസറങ്കയെ (Victoria Azarenka) അട്ടിമറിച്ച് എലീന സ്വിറ്റോലിന (Elina Svitolina). 2-6 6-4 7-6 (11-9) എന്ന സ്‌കോറിനാണ് അസറങ്കയെ വീഴ്‌ത്തി യുക്രൈന്‍ താരം സ്വിറ്റോലിന ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചത്. നാളെ (ജൂലൈ 11) നടക്കുന്ന ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ഇഗ സ്വിയാടെക്ക് (Iga Swiatek) ആണ് സ്വിറ്റോലിനയുടെ എതിരാളി.

മത്സരത്തിലെ ആദ്യ സെറ്റ് അനായാസം തന്നെ സ്വന്തമാക്കാന്‍ ബെലാറൂസിന്‍റെ 33 കാരിയായ താരത്തിന് സാധിച്ചു. എന്നാല്‍, രണ്ടാം സെറ്റില്‍ എലീന ശക്തമായി തിരിച്ചടിച്ചു. ആദ്യ സെറ്റ് 2-6 എന്ന സ്‌കോറിന് നഷ്‌ടപ്പെടുത്തിയ എലീന രണ്ടാം സെറ്റ് 6-4 എന്ന സ്‌കോറിനാണ് പിടിച്ചെടുത്തത്.

  • Why would the Wimbledon crowd boo Victoria Azarenka? It makes no sense. It was Svitolina who has unilaterally decided not to shake hands with certain players. I feel sorry for @vika7 ! pic.twitter.com/zPWWqkwOiM

    — दिविर जैन (@divirj04) July 9, 2023 " class="align-text-top noRightClick twitterSection" data=" ">

ആവേശകരമായിരുന്നു ഇരുവരും തമ്മിലുള്ള മൂന്നാം സെറ്റ്. ടൈ ബ്രേക്കറിലേക്ക് നീങ്ങിയ മത്സരത്തില്‍ 7-4ന് പിന്നിലായ ശേഷമാണ് സ്വിറ്റോലിന മത്സരത്തിലേക്ക് തിരിച്ചുവന്നത്. പിന്നാലെ ചില നാടകീയ സംഭവങ്ങള്‍ മൈതാനത്ത് അരങ്ങേറി.

എന്തുകൊണ്ട് ഷേക്ഹാൻഡ് നല്‍കിയില്ല: മത്സരത്തിന് ശേഷം അസറങ്ക, യുക്രൈന്‍ താരത്തിന് ഷേക്ക്ഹാന്‍ഡ് നല്‍കാതെയാണ് പുല്‍കോര്‍ട്ട് വിട്ടത്. സ്വിറ്റോലിന ജയം നേടിയതിന് പിന്നാലെ, മാച്ച് റഫറിക്ക് അരികിലെത്തി റഫറിക്ക് കൈനല്‍കിയ ശേഷം അസറങ്ക കളം വിടുകയായിരുന്നു. ഇതിന് പിന്നാലെ, അസറങ്കയ്‌ക്കെതിരെ ആരാധകരും രംഗത്തെത്തി.

ഗാലറിയിലുണ്ടായിരുന്ന കാണികള്‍ അസറങ്കയ്‌ക്കെതിരെ കൂകിവിളിച്ചു. ഇതിന് പിന്നാലെ, താന്‍ എന്തുകൊണ്ടാണ് സ്വിറ്റോലിനയ്‌ക്ക് ഹസ്‌തദാനം നല്‍കാതെ പോയതെന്നതില്‍ അസറങ്ക തന്നെ വ്യക്തത വരുത്തിയിരുന്നു.

" ഏറെക്കാലമായി സ്വിറ്റോലിന തുടരുന്ന ഒരു തീരുമാനത്തെ താന്‍ മാനിക്കുക മാത്രമാണ് ചെയ്‌തതെന്ന് ബെലാറൂസ് താരം പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യൻ താരങ്ങള്‍ക്കെതിരായ മത്സരങ്ങള്‍ക്ക് ശേഷം അവര്‍ക്ക് ഹസ്‌തദാനം ചെയ്യാന്‍ തയ്യാറായിരുന്നില്ല. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ സഖ്യകക്ഷിയായ രാജ്യമാണ് ബെലാറൂസ്. അതുകൊണ്ട് തന്നെ ബെലാറൂസ് താരങ്ങളോടും ഇതേ സമീപനമാണ് സ്വിറ്റോലീന സ്വീകരിച്ചത്.

ഇക്കാര്യം കൊണ്ടാണ് താന്‍ സ്വിറ്റോലിനയക്ക് ഹസ്‌തദാനം നല്‍കാതെ പോയതെന്ന് അസറങ്ക വ്യക്തമാക്കി. മത്സരശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴായിരുന്നു അസറങ്കയുടെ പ്രതികരണം. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെയാണ് ആളുകള്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് അസറങ്ക പറഞ്ഞു.

'ഈ ആളുകളെ നിയന്ത്രിക്കാന്‍ എനിക്കൊരിക്കലും കഴിയില്ല. എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ച് ഭൂരിഭാഗം പേര്‍ക്കും ഒരു അറിവുണ്ടാകില്ല. മദ്യപിച്ചെത്തിയവരാണ് ഇങ്ങനെ പ്രതികരിച്ചത്.

അവരുടെ പ്രതിഷേധം ഒട്ടും ന്യായമായതല്ല. ഞാന്‍ എന്താണ് ഇവിടെ ചെയ്യേണ്ടിയിരുന്നത്? റഷ്യ, ബെലാറൂസ് താരങ്ങള്‍ക്ക് ഹാന്‍ഡ്‌ഷേക്ക് നല്‍കാന്‍ സ്വിറ്റോലീന ആഗ്രഹിച്ചിരുന്നില്ല. അവളുടെ ആ തീരുമാനത്തെ ഞാന്‍ മാനിച്ചു. എനിക്ക് ശരിയെന്ന് തോന്നിയ കാര്യമാണ് ഞാന്‍ അവിടെ ചെയ്‌തത്. ഇതില്‍, കൂകിവിളിച്ച ആള്‍ക്കൂട്ടത്തെ കുറിച്ച് എനിക്ക് കൂടുതലൊന്നും പറയാനില്ല.'- അസറങ്ക പറഞ്ഞു.

Also Read : Wimbledon 2023| കരിയറിലെ 350-ാം ഗ്രാന്‍ഡ്‌സ്ലാം വിജയം: എലൈറ്റ് പട്ടികയിലേക്ക് നൊവാക് ജോക്കോവിച്ച്, മൂന്നാമത്തെ താരം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.