ദോഹ: ഖത്തര്‍ ലോകകപ്പില്‍ സെർബിയക്കെതിരെ റിച്ചാര്‍ലിസന്‍റെ ഇരട്ടഗോളാണ് ബ്രസീലിന് മിന്നും ജയമൊരുക്കിയത്. മത്സരത്തിന്‍റെ രണ്ടാം പകുതിയിലാണ് റിച്ചാര്‍ലിസന്‍ കാനറികള്‍ക്കായി വലകുലുക്കിയത്. 62-ാം മിനിറ്റിലാണ് സെര്‍ബിയയുടെ പ്രതിരോധപ്പൂട്ട് റിച്ചാര്‍ലിസണിലൂടെ ബ്രസീല്‍ ആദ്യം പൊളിച്ചത്.
വിനീഷ്യസിന്‍റെ ഷോട്ടില്‍ നിന്നുള്ള റീബൗണ്ട് വലയിലെത്തിച്ചാണ് റിച്ചാര്‍ലിസന്‍റെ ഗോള്‍ നേട്ടം. തുടര്‍ന്ന് 73-ാം മിനിറ്റിലായിരുന്നു താരം രണ്ടാം ഗോള്‍ നേടിയത്. ലോകകപ്പിൽ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മനോഹരമായ ഗോളാണിതെന്നാണ് വിലയിരുത്തല്‍.
-
RICHARLISON WHAT A GOALL! pic.twitter.com/9SyAhhCPGj
— TC (@totalcristiano) November 24, 2022 " class="align-text-top noRightClick twitterSection" data="
">RICHARLISON WHAT A GOALL! pic.twitter.com/9SyAhhCPGj
— TC (@totalcristiano) November 24, 2022RICHARLISON WHAT A GOALL! pic.twitter.com/9SyAhhCPGj
— TC (@totalcristiano) November 24, 2022
ഇടത് വിങ്ങില്‍ നിന്നും വിനീഷ്യസ് നല്‍കിയ പാസിലായിരുന്നു റിച്ചാര്‍ലിസന്‍ ഈ ഗോളടിച്ചത്. ബോക്‌സില്‍ സ്വീകരിച്ച പന്ത് പതിയെ വായുവിലേക്കുയര്‍ത്തി ഒരു തകര്‍പ്പന്‍ അക്രോബാറ്റിക് സിസർ കിക്കിലൂടെയാണ് റിച്ചാര്‍ലിസന്‍ വലയിലെത്തിച്ചത്. റിച്ചാർലിസന്‍റെ ഈ ഗോളില്‍ ത്രില്ലടിച്ചിരിക്കുകയാണ് ആരാധക ലോകം.
also read: വേദനയില്‍ പുളഞ്ഞ് നെയ്‌മര്‍; നെഞ്ചിടിച്ച് ബ്രസീല്‍ ആരാധകര്‍