ദോഹ: ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സൗദിയോടേറ്റ തോല്‍വിയുടെ ക്ഷീണം മെക്‌സിക്കോയ്‌ക്കെതിരായ വിജയത്തോടെയാണ് അര്‍ജന്‍റീന തീര്‍ത്തത്. ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ മെക്സിക്കോയ്‌ക്ക് എതിരായ വിജയമല്ലാതെ മറ്റൊന്നും ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല.
-
This is the power of football ❤️@Argentina fans in Bangladesh celebrating Lionel Messi's goal in the #FIFAWorldCup victory over Mexico last night 🙌🇦🇷pic.twitter.com/HSE6JGGRsw
— FIFA.com (@FIFAcom) November 27, 2022 " class="align-text-top noRightClick twitterSection" data="
">This is the power of football ❤️@Argentina fans in Bangladesh celebrating Lionel Messi's goal in the #FIFAWorldCup victory over Mexico last night 🙌🇦🇷pic.twitter.com/HSE6JGGRsw
— FIFA.com (@FIFAcom) November 27, 2022This is the power of football ❤️@Argentina fans in Bangladesh celebrating Lionel Messi's goal in the #FIFAWorldCup victory over Mexico last night 🙌🇦🇷pic.twitter.com/HSE6JGGRsw
— FIFA.com (@FIFAcom) November 27, 2022
ഈ നയം അര്‍ജന്‍റൈന്‍ പരിശീകലന്‍ ലയണല്‍ സ്‌കലോണി നേരത്ത തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജീവന്മരണപ്പോരിനിറങ്ങിയ അര്‍ജന്‍റീനയെക്കെതിരെ കടുത്ത പോരാട്ടമാണ് മെക്‌സിക്കോ നടത്തിയത്. നിരാശപ്പെടുത്തുന്ന ആദ്യ പകുതിക്ക് ശേഷമാണ് ഇരട്ട ഗോളുകളോടെ അര്‍ജന്‍റീന മത്സരം പിടിച്ചത്.
സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കാലുകളില്‍ നിന്നാണ് ടീമിന്‍റെ ആദ്യ ഗോളിന്‍റെ പിറവി. ഈ ഗോള്‍ അർജന്‍റീനയിലെന്ന പോലെ ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ആഘോഷിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ മെസിയുടെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ബംഗ്ലാദേശിലെ അര്‍ജന്‍റൈന്‍ ആരാധകരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പടരുകയാണ്.
തങ്ങളുടെ ഔദ്യോഗിക ട്വിറ്ററര്‍ അക്കൗണ്ടിലൂടെ ഫിഫയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. ആവേശത്താല്‍ മതിമറന്ന ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും തുള്ളിച്ചാടുന്നതും വീഡിയോയില്‍ കാണാം. ഇതാണ് ഫുട്‌ബോളിന്‍റെ ശക്തിയെന്നാണ് വീഡിയോയ്‌ക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
മെസിക്ക് പുറമെ എന്‍സോ ഫെര്‍ണാണ്ടസാണ് അര്‍ജന്‍റീനയ്‌ക്കായി ലക്ഷ്യം കണ്ട മറ്റൊരു താരം. വിജയത്തോടെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കാന്‍ മെസിപ്പടയ്‌ക്ക് കഴിഞ്ഞു. രണ്ട് മത്സരങ്ങളില്‍ നിന്നും മൂന്ന് പോയിന്‍റോടെ നിലവില്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് അര്‍ജന്‍റീന. ഡിസംബര്‍ ഒന്നിന് പോളണ്ടിനോടാണ് അര്‍ജന്‍റീനയുടെ അടുത്ത മത്സരം.
also read: മൊറോക്കോയോട് ഞെട്ടിക്കുന്ന തോല്‍വി; ബ്രസല്‍സ് കലാപക്കളമാക്കി ബെല്‍ജിയം ആരാധകര്‍