ദോഹ: ഖത്തറിലെ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ മദ്യം നല്‍കില്ലെന്ന ഫിഫയുടെ പ്രഖ്യാപനം ചില ആരാധകര്‍ക്ക് നിരാശ നല്‍കുന്നതായിരുന്നു. ബിയർ വിൽപ്പന ഫാൻ സോണുകളില്‍ ലൈസൻസുള്ള വേദികളില്‍ മാത്രമായി കേന്ദ്രീകരിക്കുമെന്നാണ് ഫിഫ അറിയിച്ചത്. എന്നാല്‍ മദ്യമില്ലാതെ ഫുട്‌ബോള്‍ ആസ്വദിക്കാനാവില്ലെന്നാണ് ചിലരുടെ നിലപാട്.
ഇതിനിടെ സ്റ്റേഡിയത്തിലേക്ക് മദ്യം ഒളിച്ച് കടത്താന്‍ ശ്രമിച്ച് പിടിയിലായ ഒരു ആരാധകന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബൈനോക്കുലറില്‍ ഒളിപ്പിച്ചാണ് ഇയാള്‍ മദ്യം കടത്താന്‍ ശ്രമിച്ചത്. സെക്യൂരിറ്റി ഗാർഡിന്‍റെ പിടി വീണതോടെ ഹാൻഡ് സാനിറ്റൈസറാണിതെന്ന് ഇയാള്‍ വിശദീകരിക്കുന്നതും വീഡിയോയില്‍ കാണാം.
-
A Mexico fan tried to to sneak in alcohol in binoculars and still got caught 😂🤦♂️pic.twitter.com/2dpNqIqRf9
— Troll Football (@TrollFootball) November 24, 2022 " class="align-text-top noRightClick twitterSection" data="
">A Mexico fan tried to to sneak in alcohol in binoculars and still got caught 😂🤦♂️pic.twitter.com/2dpNqIqRf9
— Troll Football (@TrollFootball) November 24, 2022A Mexico fan tried to to sneak in alcohol in binoculars and still got caught 😂🤦♂️pic.twitter.com/2dpNqIqRf9
— Troll Football (@TrollFootball) November 24, 2022
അതേസമയം ആതിഥേയ രാജ്യ അധികാരികളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സ്റ്റേഡിയത്തിലെ മദ്യവില്‍പ്പന ഒഴിവാക്കിയതെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഓരോ മത്സരത്തിനും മൂന്ന് മണിക്കൂർ മുമ്പും ഒരു മണിക്കൂറിന് ശേഷവുമാണ് എട്ട് സ്റ്റേഡിയങ്ങളിലെ പരിസരത്ത് മാത്രമായി ആൽക്കഹോൾ ബിയർ വിൽക്കുന്നത്.
Also read: താരങ്ങളോടല്ല അല്ലാഹുവിനോടാണ് ആരാധന വേണ്ടത്; വിശ്വാസികള്‍ക്ക് നിര്‍ദേശവുമായി സമസ്‌ത