മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ വിങ്ങര്‍ വിനീഷ്യസ് ജൂനിയറിനെതിരായ വംശീയ അധിപേക്ഷം തുടര്‍ക്കഥയാവുന്നു. കോപ്പ ഡെൽ റേ ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും തമ്മിലുള്ള മത്സരത്തിന് മുന്നെ വിനീഷ്യസിന്‍റെ കോലം പാലത്തിന് മുകളിൽ കെട്ടിത്തൂക്കിയ സംഭവം ചര്‍ച്ചയാവുന്നു. 'മാഡ്രിഡ് റയലിനെ വെറുക്കുന്നു' എന്നെഴുതിയ ബാനറിനൊപ്പം റയലിന്‍റെ പരിശീലന ഗ്രൗണ്ടിന് സമീപമുള്ള പാലത്തിലാണ് കോലം കെട്ടിത്തൂക്കിയത്.
-
📺 𝗛𝗜𝗚𝗛𝗟𝗜𝗚𝗛𝗧𝗦 & 𝗚𝗢𝗔𝗟𝗦 📺
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 27, 2023 " class="align-text-top noRightClick twitterSection" data="
▶️ @realmadriden 3-1 @atletienglish
🌃 Those magic Bernabéu nights are BACK!#CopaDelRey#CopaDelRey pic.twitter.com/wPvYhqTc7v
">📺 𝗛𝗜𝗚𝗛𝗟𝗜𝗚𝗛𝗧𝗦 & 𝗚𝗢𝗔𝗟𝗦 📺
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 27, 2023
▶️ @realmadriden 3-1 @atletienglish
🌃 Those magic Bernabéu nights are BACK!#CopaDelRey#CopaDelRey pic.twitter.com/wPvYhqTc7v📺 𝗛𝗜𝗚𝗛𝗟𝗜𝗚𝗛𝗧𝗦 & 𝗚𝗢𝗔𝗟𝗦 📺
— Real Madrid C.F. 🇬🇧🇺🇸 (@realmadriden) January 27, 2023
▶️ @realmadriden 3-1 @atletienglish
🌃 Those magic Bernabéu nights are BACK!#CopaDelRey#CopaDelRey pic.twitter.com/wPvYhqTc7v
അത്‌ലറ്റിക്കോ മാഡ്രിഡിന്‍റെ ചുവപ്പും വെളുപ്പും നിറങ്ങളിലാണ് ബാനര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവത്തെ സ്‌പാനിഷ് ലീഗും അത്‌ലറ്റിക്കോയും റയലും അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ നിന്ദ്യവും അസ്വീകാര്യവുമാണെന്ന് അത്‌ലറ്റിക്കോ പ്രസ്‌താവനയില്‍ പറഞ്ഞു.
പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ പലതവണ വിനീഷ്യസ് വംശീയമായി ആക്രമിക്കപ്പെട്ടിട്ടുണ്ട്. മാഡ്രിഡ് ഡെര്‍ബിക്കിടെ അത്‌ലറ്റിക്കോ ആരാധകര്‍ 'കുരങ്ങ്' വിളികളാണ് വിനീഷ്യസിനെതിരെ ഉയര്‍ത്തിയത്. വയ്യാഡോളിഡ് ആരാധകരും വിനീഷ്യസിനെ അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ വംശീയ അധിക്ഷേപങ്ങള്‍ തടയാന്‍ ലാ ലിഗ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിനീഷ്യസ് ജൂനിയര്‍ കുറ്റപ്പെടുത്തിയിരുന്നു.
റയല്‍ സെമിയില്‍: മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അത്‌ലറ്റിക്കോയെ തോല്‍പ്പിച്ച റയൽ മാഡ്രിഡ് കോപ്പ ഡെൽറെ സെമിയില്‍ എത്തി. റോഡ്രിഗോ, കരീം ബെൻസെമ, വിനീഷ്യസ് ജൂനിയർ എന്നിവരാണ് റയലിനായി ഗോളുകള്‍ നേടിയത്. അൽവാരോ മൊറാട്ടയാണ് അത്‌ലറ്റിക്കോയ്‌ക്കായി ലക്ഷ്യം കണ്ടത്.
ഒരു ഗോളിന് മുന്നില്‍ നിന്നതിന് ശേഷമായിരുന്നു അത്‌ലറ്റിക്കോയുടെ തോല്‍വി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളിന് സമനില പാലിച്ച മത്സരത്തിന്‍റെ അധിക സമയത്താണ് റയല്‍ വിജയം ഉറപ്പിച്ചത്. 19ാം മിനിട്ടിലാണ് അൽവാരോ മൊറാട്ട അത്‌ലറ്റിക്കോയ്‌ക്കായി ലക്ഷ്യം കണ്ടത്.
എന്നാല്‍ 79ാം മിനിട്ടില്‍ റോഡ്രിഗോയിലൂടെ റയല്‍ ഒപ്പം പിടിച്ചു. തുടര്‍ന്ന് അധിക സമയത്തേക്ക് നീണ്ട കളിയുടെ 103ാം മിനിട്ടില്‍ ബെൻസെമയും 121ാം മിനിട്ടില്‍ വിനീഷ്യസും വലകുലുക്കി. 99ാം മിനിട്ടില്‍ സ്‌റ്റെഫാന്‍ സാവിച് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് അത്‌ലറ്റിക്കോയ്‌ക്ക് തിരിച്ചടിയായി.
ALSO READ: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; സൗദി സൂപ്പര്‍ കപ്പില്‍ നിന്നും അല്‍ നസ്‌ര്‍ പുറത്ത്