ന്യൂഡല്‍ഹി: ടോക്കിയോ പാരാലിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വവസതിയില്‍ സ്വീകരണമൊരുക്കി. കായിക താരങ്ങളും പരിശീലകരും അടങ്ങുന്ന സംഘമാണ് ചടങ്ങിനെത്തിയത്. ഗെയിംസിലെ ചരിത്ര നേട്ടത്തിന് പ്രധാനമന്ത്രി കായിക താരങ്ങളെ അഭിനന്ദിച്ചു.
താരങ്ങളുടെ നേട്ടം രാജ്യത്തെ മുഴുവന്‍ കായിക സമൂഹത്തിന്‍റെയും മനോവീര്യം വര്‍ധിപ്പിക്കുന്നതാണെന്നും വളര്‍ന്നുവരുന്ന കായികതാരങ്ങള്‍ക്ക് മുന്നേറാന്‍ പ്രോത്സാഹനമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
-
Thank you so much for your encouragement and motivation @narendramodi sir.
— Niranjan_Mukundan (@SwimmerNiranjan) September 11, 2021 " class="align-text-top noRightClick twitterSection" data="
It’s such a big honour to meet you and share my experience at Tokyo Paralympic Games.
I will strive hard now to win more medals/laurels to our nation.@PMOIndia #Paralympics #targetparis2024 https://t.co/7rt6VIJb3v
">Thank you so much for your encouragement and motivation @narendramodi sir.
— Niranjan_Mukundan (@SwimmerNiranjan) September 11, 2021
It’s such a big honour to meet you and share my experience at Tokyo Paralympic Games.
I will strive hard now to win more medals/laurels to our nation.@PMOIndia #Paralympics #targetparis2024 https://t.co/7rt6VIJb3vThank you so much for your encouragement and motivation @narendramodi sir.
— Niranjan_Mukundan (@SwimmerNiranjan) September 11, 2021
It’s such a big honour to meet you and share my experience at Tokyo Paralympic Games.
I will strive hard now to win more medals/laurels to our nation.@PMOIndia #Paralympics #targetparis2024 https://t.co/7rt6VIJb3v
ചടങ്ങൊരുക്കിയതിന് പ്രധാനമന്ത്രിക്ക് പാരാ-അത്‌ലറ്റുകള്‍ നന്ദി പറഞ്ഞു. ടോക്കിയോയില്‍ മെഡലുകള്‍ നേടാന്‍ സഹായിച്ച കായിക ഉപകരണങ്ങള്‍ നിരവധി താരങ്ങള്‍ കയ്യൊപ്പ് ചാര്‍ത്തി പ്രധാനമന്ത്രിക്ക് സമ്മാനിച്ചിട്ടുണ്ട്.
അതേസമയം ഗെയിംസ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയാണ് ഇക്കുറി ഇന്ത്യന്‍ സംഘം ടോക്കിയോയില്‍ നിന്നും മടങ്ങിയെത്തിയത്. അഞ്ച് സ്വര്‍ണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിങ്ങനെ 19 മെഡലുകളാണ് ഇന്ത്യ നേടിയത്.
also read: യുഎസ് ഓപ്പണ്‍: എമ്മ റഡുകാനുവിന് ചരിത്ര നേട്ടം
ഒമ്പത് കായിക വിഭാഗങ്ങളിലായി 54 പാര അത്ലറ്റുകളാണ് ടോക്കിയോയില്‍ രാജ്യത്തെ പ്രതിനിധീകരിച്ചത്. പാരാലിമ്പിക്സില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമായിരുന്നു ഇത്.