ETV Bharat / sports

യുഎസ്‌ ഓപ്പണ്‍ | കിർഗിയോസിനോട് കീഴടങ്ങി ; ഡാനിൽ മെദ്‌വദേവ് പുറത്ത് - ഡാനിൽ മെദ്‌വദേവ്

യുഎസ് ഓപ്പൺ ടെന്നീസിന്‍റെ നാലാം റൗണ്ടില്‍ നിലവിലെ ചാമ്പ്യന്‍ ഡാനിൽ മെദ്‌വദേവ് ഓസ്‌ട്രേലിയന്‍ താരത്തോട് തോറ്റു

US Open  Daniil Medvedev crashes out  Daniil Medvedev  Nick Kyrgios  Daniil Medvedev vs Nick Kyrgios  നിക്ക് കിര്‍ഗിയോസ്  ഡാനിൽ മെദ്‌വദേവ്  യുഎസ് ഓപ്പൺ
യുഎസ്‌ ഓപ്പണ്‍| കിർഗിയോസിനോട് കീഴടങ്ങി; ഡാനിൽ മെദ്‌വദേവ് പുറത്ത്
author img

By

Published : Sep 5, 2022, 10:33 AM IST

ന്യൂയോര്‍ക്ക് : യുഎസ് ഓപ്പൺ ടെന്നീസില്‍ നിന്നും നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പര്‍ താരവുമായ ഡാനിൽ മെദ്‌വദേവ് പുറത്ത്. പുരുഷ സിംഗിള്‍സ് നാലാം റൗണ്ടിൽ ഓസ്‌ട്രേലിയയുടെ നിക്ക് കിർഗിയോസിനോടാണ് മെദ്‌വദേവ് പരാജയപ്പെട്ടത്. ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കിർഗിയോസിന്‍റെ വിജയം.

നീണ്ട ടൈബ്രേക്കറിനൊടുവില്‍ ആദ്യ സെറ്റ് സ്വന്തമാക്കാന്‍ കിര്‍ഗിയോസിന് കഴിഞ്ഞു. എന്നാല്‍ തിരിച്ചുവന്ന മെദ്‌വദേവ് രണ്ടാം സെറ്റ് പിടിച്ചു. തുടര്‍ന്നുള്ള രണ്ട് സെറ്റുകളും സ്വന്തമാക്കിയാണ് കിർഗിയോസ് വിജയമുറപ്പിച്ചത്. സ്‌കോര്‍: 7-6, 3-6, 6-3, 6-2.

ഇതാദ്യമായാണ് നിക്ക് കിര്‍ഗിയോസ് യുഎസ്‌ ഓപ്പണിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിക്കുന്നത്. അതേസമയം മെദ്‌വദേവിനെ സംബന്ധിച്ചിടത്തോളം തോല്‍വി റാങ്കിങ്ങില്‍ തിരിച്ചടിയാവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.