ETV Bharat / sports

യുഎസ് ഓപ്പണ്‍: നവോമി ഒസാക്കയ്‌ക്ക് നിരാശ; ആദ്യ റൗണ്ടില്‍ തോറ്റ് പുറത്ത്

author img

By

Published : Aug 31, 2022, 1:07 PM IST

യുഎസ് ഓപ്പണ്‍ ടെന്നിസിലെ ആദ്യ റൗണ്ട് മത്സരത്തില്‍ ഡാനിയേൽ കോളിൻസിനോട് നവോമി ഒസാക്കയ്‌ക്ക് തോല്‍വി.

US Open 2022  Naomi Osaka  Danielle Collins  Naomi Osaka knocked in first round  ഡാനിയേൽ കോളിൻസ്  യുഎസ് ഓപ്പണ്‍  നവോമി ഒസാക്ക
യുഎസ് ഓപ്പണ്‍: നവോമി ഒസാക്കയ്‌ക്ക് നിരാശ; ആദ്യ റൗണ്ടില്‍ തോറ്റ് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ജപ്പാന്‍റെ നവോമി ഒസാക്ക പുറത്ത്. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് മത്സരത്തില്‍ അമേരിക്കയുടെ ഡാനിയേൽ കോളിൻസിനോടാണ് ഒസാക്ക കീഴടങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് 7-6, 6-3 എന്ന സ്‌കോറിനാണ് രണ്ട് തവണ യുഎസ് ഓപ്പൺ ചാമ്പ്യനായ ഒസാക്കയുടെ തോല്‍വി.

സമീപ കാലത്തായി മോശം ഫോമിലാണ് ഒസാക്ക. ഈ വർഷം ഫ്രഞ്ച് ഓപ്പണിന്‍റെ ആദ്യ റൗണ്ടിൽ തോറ്റ താരം റാങ്കിങ്ങിൽ 44-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. അതേസമയം നിലവിലെ ചാമ്പ്യന്‍ എമ്മ റാഡുകാനുവും ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിരുന്നു. ഫ്രഞ്ച് താരം അലീസെ കോര്‍നെറ്റാണാണ് എമ്മ റാഡുകാനുവിനെ തോല്‍പ്പിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് 19കാരിയായ ബ്രിട്ടീഷ് താരം 32കാരിയായ അലീസെയോട് തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 3-6, 3-6. തോല്‍വിയോടെ 2017ല്‍ ആഞ്‌ജലിക് കെര്‍ബറിന് ശേഷം യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്താകുന്ന നിലവിലെ ചാമ്പ്യനും കൂടിയായി എമ്മ. 2005ല്‍ സ്വെറ്റ്‌ലാന കുസ്‌നെറ്റ്‌സോവയും നിലവിലെ ചാമ്പ്യനായിരിക്കെ ആദ്യ റൗണ്ടില്‍ തോറ്റ് പുറത്തായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.