ലണ്ടന്‍ : കൊവിഡ് വാക്‌സിനെടുക്കാന്‍ നിര്‍ബന്ധിച്ചാല്‍ പ്രധാന ടെന്നിസ് ടൂര്‍ണമെന്‍റുകളായ ഫ്രഞ്ച് ഓപ്പണും വിംബിൾഡണുമടക്കമുള്ളവയില്‍ പങ്കെടുക്കില്ലെന്ന് ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച്.
ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയ ജോക്കോയെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ നാട് കടത്തിയിരുന്നു. ഇതിന് പിന്നാലെ ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് 20 തവണ ഗ്രാൻഡ് സ്ലാം കിരീടം ചൂടിയ ജോക്കോയുടെ പ്രതികരണം.
കൊവിഡ് വാക്‌സിനെടുക്കാതെ ഭാവിയില്‍ പ്രധാന ടൂര്‍ണമെന്‍റുകളില്‍ കളിക്കാനാവുമോയെന്ന ചോദ്യത്തോടാണ് ജോക്കോ പ്രതികരിച്ചത്. 'ഇക്കാര്യത്തിന് നല്‍കേണ്ടിവരുന്ന വില അതാണെങ്കില്‍, അത് നല്‍കാന്‍ ഞാന്‍ തയ്യാറാണ്' - 34കാരനായ ജോക്കോ പറഞ്ഞു.
സ്വന്തം ശരീരത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം ഏത് കിരീട നേട്ടത്തേക്കാളും വലുതാണ്. ഒരാളുടെ ശരീരത്തില്‍ എന്ത് കയറ്റണമെന്ന് തീരുമാനിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ താന്‍ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുവെന്നും ജോക്കോ വ്യക്തമാക്കി.
also read: 'കോലിയെ വെറുതെ വിടൂ'; മാധ്യമങ്ങളെ വിമര്‍ശിച്ച് രോഹിത്
താന്‍ ഒരിക്കലും വാക്‌സിനേഷന് എതിരല്ലെന്ന് വ്യക്തമാക്കിയ ജോക്കോ, കുത്തിവയ്‌പ്പ് വിരുദ്ധ പ്രചാരകരിൽ നിന്ന് അകലം പാലിക്കാൻ ശ്രമിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.