ETV Bharat / sports

Ukraine - Russia conflict | നിറകണ്ണുകളുമായി സിൻച്ചെങ്കോ, സമാധാന സന്ദേശവുമായി ഫുട്ബോൾ ലോകം - football world with a message of peace

എവർട്ടണിന്‍റെ ഉക്രൈൻ താരം വിറ്റാലി മികോലെങ്കോയും സിൻച്ചെങ്കോയും മത്സരത്തിന് മുമ്പ് വൈകാരികമായി കെട്ടിപ്പിടിച്ചത് ഹൃദയം തൊടുന്ന കാഴ്‌ചയായി

Russian invasion of Ukraine  നിറകണ്ണുകളുമായി സിൻച്ചെങ്കോ  Zinczenko with teary eyes  സമാധാന സന്ദേശവുമായി ഫുട്ബോൾ ലോകം  football world with a message of peace  Manchester city vs Everton
Ukraine - Russia conflict | നിറകണ്ണുകളുമായി സിൻച്ചെങ്കോ, സമാധാന സന്ദേശവുമായി ഫുട്ബോൾ ലോകം
author img

By

Published : Feb 27, 2022, 1:33 PM IST

മാഞ്ചസ്‌റ്റർ : റഷ്യന്‍ അധിവേശം നേരിടുന്ന യുക്രൈന് പിന്തുണയുമായി ഫുട്ബോൾ ലോകവും. ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ഫ്രഞ്ച് ലീഗ് വണ്ണിലും താരങ്ങൾ യുദ്ധത്തിനെതിരായി അണിനിരന്നു. കഴിഞ്ഞ ദിവസം റഷ്യന്‍ ടെന്നിസ് താരങ്ങളായ ഡാനില്‍ മെദ്‌വദേവും ആന്ദ്രേ റുബ്‌ലേവും ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ചിരുന്നു.

സ്വന്തം നാടിന്‍റെ ദുരിതത്തിൽ നിറകണ്ണുകളുമായാണ് യുക്രൈൻ നായകൻ ഒലക്‌സാണ്ടർ സിൻച്ചെങ്കോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മത്സരത്തിനെത്തിയത്. റഷ്യക്ക് എതിരായി സിൻച്ചെങ്കോ വൈകാരികമായാണ് പ്രതികരിച്ചത്.

ALSO READ: 'ലോകമാഗ്രഹിക്കുന്നത് സമാധാനം' ; യുക്രൈനെതിരായ ആക്രമണത്തില്‍ ആശങ്കയറിയിച്ച് റഷ്യന്‍ ടെന്നിസ് താരങ്ങള്‍

യുക്രൈൻ പതാകയും ആയി എവർട്ടൺ താരങ്ങൾ ലൈൻ അപ്പ് ചെയ്‌തപ്പോൾ ജേഴ്‌സിയിൽ ‘നോ വാർ’ എന്ന് കുറിച്ചാണ് സിറ്റി താരങ്ങൾ മൈതാനെത്തിയത്. മത്സരത്തിന്‍റെ മുൻപ് എവർട്ടന്‍റെ യുക്രൈൻ താരമായ വിറ്റാലി മികോലെങ്കോയെ ഒലക്‌സാണ്ടർ സിൻച്ചെങ്കോ ആലിംഗനം ചെയ്‌തപ്പോൾ സ്റ്റേഡിയത്തിൽ നിലയ്ക്കാത്ത കൈയടിയുയര്‍ന്നു.

ഫ്രഞ്ച് ലീഗ് വണ്ണിൽ മെസിയും നെയ്‌മറും കിലിയന്‍ എംബാപ്പെയും ഉൾപ്പെട്ട പിഎസ്‌ജിയും സെന്‍റ് എറ്റിനിയുടെ താരങ്ങളും യുദ്ധത്തിനെതിരായ സന്ദേശവുമായി കളിക്കളത്തിലെത്തിയതും ശ്രദ്ധേയമായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.