മ്യൂണിക്: യുവേഫ നാഷൻസ് ലീഗിൽ ജർമ്മനി - ഇംഗ്ലണ്ട് മത്സരം സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഹംഗറിയോട് തോൽവി വഴങ്ങിയ ഇംഗ്ലണ്ട് 1-1 നാണ് ജർമനിയോട് സമനില നേടിയത്. യൊനാസ് ഹോഫ്‌മാൻ ജർമ്മനിക്കായി ഗോൾ നേടിയപ്പോൾ നായകൻ ഹാരി കെയ്‌നാണ് ഇംഗ്ലണ്ടിന്‍റെ ഗോൾ സ്കോറർ.
-
𝐓𝐔𝐄𝐒𝐃𝐀𝐘'𝐒 𝐑𝐄𝐒𝐔𝐋𝐓𝐒
— UEFA Nations League (@EURO2024) June 7, 2022 " class="align-text-top noRightClick twitterSection" data="
🔝 Best performance? #NationsLeague
">𝐓𝐔𝐄𝐒𝐃𝐀𝐘'𝐒 𝐑𝐄𝐒𝐔𝐋𝐓𝐒
— UEFA Nations League (@EURO2024) June 7, 2022
🔝 Best performance? #NationsLeague𝐓𝐔𝐄𝐒𝐃𝐀𝐘'𝐒 𝐑𝐄𝐒𝐔𝐋𝐓𝐒
— UEFA Nations League (@EURO2024) June 7, 2022
🔝 Best performance? #NationsLeague
മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചത് ജർമനി ആയിരുന്നെങ്കിലും കൂടുതൽ ഷോട്ടുകൾ ഉതിർത്തത് ഇംഗ്ലണ്ട് ആയിരുന്നു. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പല ശ്രമങ്ങളും മികച്ച ബ്ലോക്കുകളിലൂടെയും സേവുകളിലൂടെയും ജർമനി പ്രതിരോധിച്ചു. 50-ാം മിനിറ്റിൽ ജോഷ്വ കിമ്മിച്ചിന്‍റെ മികച്ച പാസിൽ നിന്നും മനോഹരമായ ഷോട്ടിലൂടെ യൊനാസ് ഹോഫ്മാൻ ആണ് ജർമനിയെ മുന്നിലെത്തിച്ചത്.
രണ്ടാം മത്സരത്തിലും തോൽവി മുന്നിൽകണ്ട ഇംഗ്ലണ്ടിന് രക്ഷകന്‍റെ രൂപത്തിലെത്തിയ വാർ ആണ് തുണയായത്. ഹാരി കെയിനിനെ സ്കോലറ്റർബക് വീഴ്‌ത്തിയതിനു വാർ പരിശോധനക്ക് ശേഷം റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. അനായാസം പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ച കെയ്‌ൻ ഇംഗ്ലണ്ടിനെ മത്സരത്തിൽ ഒപ്പമെത്തിച്ചു.
-
🗣️ Harry Kane: "I love scoring goals, I have always loved it especially for my country."#NationsLeague https://t.co/MsdU6IqzoW pic.twitter.com/NHaCRBygS1
— UEFA Nations League (@EURO2024) June 7, 2022 " class="align-text-top noRightClick twitterSection" data="
">🗣️ Harry Kane: "I love scoring goals, I have always loved it especially for my country."#NationsLeague https://t.co/MsdU6IqzoW pic.twitter.com/NHaCRBygS1
— UEFA Nations League (@EURO2024) June 7, 2022🗣️ Harry Kane: "I love scoring goals, I have always loved it especially for my country."#NationsLeague https://t.co/MsdU6IqzoW pic.twitter.com/NHaCRBygS1
— UEFA Nations League (@EURO2024) June 7, 2022
ഹാരി കെയ്‌ന് 50-ാം രാജ്യന്തര ഗോൾ: ഇതോടെ ഇംഗ്ലണ്ടിനായി 50 ഗോളുകൾ എന്ന നേട്ടത്തിലെത്താനായി. ഗോൾ വേട്ടയിൽ സർ ബോബി ചാൾട്ടനെ മറികടന്ന ഹാരി കെയ്‌ൻ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം ആണ്. ഇംഗ്ലണ്ടിനായി 53 ഗോളുകൾ നേടിയ റൂണി മാത്രമാണ് രാജ്യത്തിന് ആയുള്ള ഗോൾ വേട്ടയിൽ കെയിനിന് മുന്നിൽ ഉള്ളത്.
ഹംഗറിക്ക് എതിരെ ജയവുമായി ഇറ്റലി. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിക്കെതിരെ സമനില വഴങ്ങിയ ഇറ്റലി 2-1 നാണ് ഹംഗറിയെ തോൽപ്പിച്ചത്. മത്സരത്തിന്‍റെ 30-ാം മിനിറ്റിൽ ഇറ്റലി ലീഡെടുത്തു. ലിയനോർഡോ സ്‌പിനസോളയുടെ പാസിൽ നിന്നും നികോള ബരെല്ലയാണ് അസൂറികളെ മുന്നിലെത്തിച്ചത്.
-
🗒️ REPORT: First-half goals from Nicolò Barella and Lorenzo Pellegrini set Italy on their way to a victory at home to Hungary...
— UEFA Nations League (@EURO2024) June 7, 2022 " class="align-text-top noRightClick twitterSection" data="
🇮🇹 Who impressed? #NationsLeague
">🗒️ REPORT: First-half goals from Nicolò Barella and Lorenzo Pellegrini set Italy on their way to a victory at home to Hungary...
— UEFA Nations League (@EURO2024) June 7, 2022
🇮🇹 Who impressed? #NationsLeague🗒️ REPORT: First-half goals from Nicolò Barella and Lorenzo Pellegrini set Italy on their way to a victory at home to Hungary...
— UEFA Nations League (@EURO2024) June 7, 2022
🇮🇹 Who impressed? #NationsLeague
തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോളുമായി പെല്ലഗ്രിനി: ആദ്യ പകുതി തീരുന്നതിനു തൊട്ടു മുമ്പ് ലോറൻസോ പോളിറ്റാനയുടെ പാസിൽ നിന്നു പെല്ലഗ്രിനി ഇറ്റലിക്ക് രണ്ടാം ഗോൾ സമ്മാനിച്ചു. കഴിഞ്ഞ മത്സരത്തിൽ ജർമ്മനിക്ക് എതിരെയും റോമ ക്യാപ്‌റ്റൻ ഗോൾ നേടിയിരുന്നു. രണ്ടാം പകുതിയിലും ഇറ്റലി ആണ് മികച്ച രീതിയിൽ തുടങ്ങിയത്.
ALSO READ: മെസിയും നെയ്‌മറുമല്ല; ലോകത്തിലെ ഏറ്റവും മൂല്യമുള്ള ഫുട്‌ബോളറായി കിലിയന്‍ എംബാപ്പെ
61-ാം മിനിറ്റിൽ ഹംഗറി ഒരു ഗോൾ മടക്കി. അറ്റില ഫിയോളയുടെ ക്രോസ് രക്ഷിക്കാനുള്ള ജിയാൻലൂക മാൻസീനിയുടെ ശ്രമം സ്വന്തം ഗോളിൽ പതിക്കുക ആയിരുന്നു. ഒരു ഗോൾ വഴങ്ങിയെങ്കിലും ഇറ്റലി ജയം ഉറപ്പിക്കുക ആയിരുന്നു.