ക്യാംമ്പ് നൗ: യൂറോപ്പ ലീഗിൽ നാപോളിക്കെതിരെ സമനില വഴങ്ങി ബാഴ്‌സലോണ. ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിട്ടും ജയം നേടാനാവാത്തതിൽ ബാഴ്‌സ ആരാധകർ നിരാശരാണ്. നാപോളിക്കെതിരെ ഒട്ടേറെ സുവർണ്ണാവസരങ്ങൾ ലഭിച്ചിട്ടും സമനിലയിൽ കളിയവസാനിപ്പിക്കാൻ ആയിരുന്നു ബാഴ്‌സയുടെ വിധി.
-
The Europa League is back with a bang! 💥
— UEFA Europa League (@EuropaLeague) February 17, 2022 " class="align-text-top noRightClick twitterSection" data="
🔮 Predict which sides will make it through...#UEL pic.twitter.com/0Abe28l0VG
">The Europa League is back with a bang! 💥
— UEFA Europa League (@EuropaLeague) February 17, 2022
🔮 Predict which sides will make it through...#UEL pic.twitter.com/0Abe28l0VGThe Europa League is back with a bang! 💥
— UEFA Europa League (@EuropaLeague) February 17, 2022
🔮 Predict which sides will make it through...#UEL pic.twitter.com/0Abe28l0VG
കളിയുടെ 21-ാം മിനിട്ടിൽ സിയിലിൻസ്‌കിയിലൂടെ നാപോളി ലീഡെടുത്തു. ബാഴ്‌സക്കായി ഫെറാൻ ടോറസാണ് പെനാൽറ്റിയിലൂടെ സമനില ഗോൾ നേടിയത്. 29-ാം മിനിട്ടിൽ ബാഴ്‌സലോണ പ്രതിരോധത്തെയും ടെർ സ്റ്റെീഗനെയും നോക്കുകുത്തിയാക്കി റീബൗണ്ടിൽ സിയലിൻസ്‌കി ഗോളടിച്ചു. ട്രയോറയുടെ ക്രോസിൽ പ്രതിരോധതാരം ജീസസിന്‍റെ കയ്യിൽ തട്ടിയതിന് വാറിന്‍റെ ഇടപെടലിലൂടെ ബാഴ്‌സക്ക് പെനാൽറ്റി ലഭിച്ചു. പെനാൽറ്റിയെടുത്ത ഫെറാൻ ടോറസിന് പിഴച്ചില്ല.
-
Game on in Barcelona! Ferran Torres nets an equaliser from the spot... 🎯⚽️
— UEFA Europa League (@EuropaLeague) February 17, 2022 " class="align-text-top noRightClick twitterSection" data="
Who will find a match-winner? 🤔#UEL pic.twitter.com/0P1alphvxv
">Game on in Barcelona! Ferran Torres nets an equaliser from the spot... 🎯⚽️
— UEFA Europa League (@EuropaLeague) February 17, 2022
Who will find a match-winner? 🤔#UEL pic.twitter.com/0P1alphvxvGame on in Barcelona! Ferran Torres nets an equaliser from the spot... 🎯⚽️
— UEFA Europa League (@EuropaLeague) February 17, 2022
Who will find a match-winner? 🤔#UEL pic.twitter.com/0P1alphvxv
മത്സരത്തിലുടനീളം ബാഴ്‌സയുടെ അറ്റാക്കിങ് ത്രയമായ ടോറസ്, ട്രയോരെ, ഒബമയാങ്ങ് സഖ്യം ഏറെ ശ്രമിച്ചെങ്കിലും വിജയ ഗോൾ നേടാനായില്ല. കളിയുടെ അവസാനഘട്ടത്തിൽ ടോറസ്, ഡിയോങ്ങ്, ഡെംബെലെ എന്നീ താരങ്ങൾ തുടർച്ചായ അവസരങ്ങളാണ് നഷ്‌ടപ്പെടുത്തിയത്. രണ്ടാം പാദ മത്സരം ഫെബ്രുവരി 24 നേപ്പിൾസിൽ നടക്കും.
-
Rangers flying in Dortmund! 👏👏
— UEFA Europa League (@EuropaLeague) February 17, 2022 " class="align-text-top noRightClick twitterSection" data="
⚽️ Tavernier
⚽️ Morelos #UEL pic.twitter.com/VdO6h9oBRg
">Rangers flying in Dortmund! 👏👏
— UEFA Europa League (@EuropaLeague) February 17, 2022
⚽️ Tavernier
⚽️ Morelos #UEL pic.twitter.com/VdO6h9oBRgRangers flying in Dortmund! 👏👏
— UEFA Europa League (@EuropaLeague) February 17, 2022
⚽️ Tavernier
⚽️ Morelos #UEL pic.twitter.com/VdO6h9oBRg
മറ്റൊരു മത്സരത്തിൽ റേഞ്ചേഴ്‌സ് എഫ്‌സി രണ്ടിനെതിരെ നാല് ഗോളിന് ബൊറുസിയ ഡോർട്ട്മുണ്ടിനെ തകർത്തു. ജെയിംസ് ടാവെർനിയർ, ആൽഫ്രെഡോ മൊരെലെസ്, ജോൺ ലണ്ട്സ്ട്രാം എന്നിവർ റേഞ്ചേഴ്‌സിന് വേണ്ടി ഗോളടിച്ചപ്പോൾ ജൂഡ് ബെല്ലിംഗ്ഹാമും റാഫയേൽ ഗറേറൊയുമാണ് ബൊറുസിയ ഡോർട്ട്മുണ്ടിന്‍റെ ആശ്വാസ ഗോളുകൾ നേടിയത്. ഡാൻ- ആക്‌സൽ സഗഡുവിന്‍റെ സെൽഫ് ഗോളും ബൊറുസിയ ഡോർട്ട്മുണ്ടിന് തിരിച്ചടിയായി.
ALSO READ: UCL: ഇന്‍ററിനെ വീഴ്‌ത്തി ലിവര്‍പൂള്‍; സമനിലയുമായി രക്ഷപ്പെട്ട് ബയേണ്‍
ഡൈനാമോ സാഗ്ബർഗിനെ വീഴ്ത്തി സെവിയ്യ
ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സ്‌പാനിഷ് ടീം ജയം കണ്ടത്. പെനാൽട്ടിയിലൂടെ ഇവാൻ റാകിറ്റിച്ചാണ് മത്സരത്തിൽ സെവിയ്യയെ മുന്നിലെത്തിച്ചത്. തുടർന്ന് ഓർസിച്ചിലൂടെ ക്രൊയേഷ്യൻ ടീം മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ ലൂക്കാസ് ഒകാമ്പോസിലൂടെ വീണ്ടും സെവിയ്യ മത്സരത്തിൽ മുന്നിലെത്തി. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് പാപു ഗോമസിന്‍റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ആന്‍റണി മാർഷ്യൽ സെവിയ്യയുടെ ജയമുറപ്പിച്ചു.
-
⏰0⃣8⃣ Zenit 0-1 Betis
— UEFA Europa League (@EuropaLeague) February 17, 2022 " class="align-text-top noRightClick twitterSection" data="
⏰1⃣8⃣ Zenit 0-2 Betis
⏰2⃣5⃣ Zenit 1-2 Betis
⏰2⃣8⃣ Zenit 2-2 Betis
⏰4⃣1⃣ Zenit 2-3 Betis
And breathe. 😅#UEL pic.twitter.com/wfrXDnMR4Q
">⏰0⃣8⃣ Zenit 0-1 Betis
— UEFA Europa League (@EuropaLeague) February 17, 2022
⏰1⃣8⃣ Zenit 0-2 Betis
⏰2⃣5⃣ Zenit 1-2 Betis
⏰2⃣8⃣ Zenit 2-2 Betis
⏰4⃣1⃣ Zenit 2-3 Betis
And breathe. 😅#UEL pic.twitter.com/wfrXDnMR4Q⏰0⃣8⃣ Zenit 0-1 Betis
— UEFA Europa League (@EuropaLeague) February 17, 2022
⏰1⃣8⃣ Zenit 0-2 Betis
⏰2⃣5⃣ Zenit 1-2 Betis
⏰2⃣8⃣ Zenit 2-2 Betis
⏰4⃣1⃣ Zenit 2-3 Betis
And breathe. 😅#UEL pic.twitter.com/wfrXDnMR4Q
മറ്റൊരു മത്സരത്തില്‍ ഗ്രീക്ക് വമ്പന്മാരായ ഒളിമ്പിയാകോസിനെ ഇറ്റാലിയൻ ടീം അറ്റ്ലാന്‍റ തോൽപ്പിച്ചു. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിലായിരുന്ന അറ്റ്ലാന്‍റ രണ്ടാം പകുതിയിൽ ദിജിംസ്റ്റി നേടിയ ഇരട്ട ഗോളുകളിലാണ് ജയം കണ്ടത്. അതേസമയം സ്പോർട്ടിങ് ബ്രാഗയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്‌ത്തിയ ഷെരീഫും ജയം കണ്ടു.
-
First Sevilla goal for Martial! 🔥⚽️#UEL pic.twitter.com/wrz1K980LY
— UEFA Europa League (@EuropaLeague) February 17, 2022 " class="align-text-top noRightClick twitterSection" data="
">First Sevilla goal for Martial! 🔥⚽️#UEL pic.twitter.com/wrz1K980LY
— UEFA Europa League (@EuropaLeague) February 17, 2022First Sevilla goal for Martial! 🔥⚽️#UEL pic.twitter.com/wrz1K980LY
— UEFA Europa League (@EuropaLeague) February 17, 2022
അതേസമയം കരുത്തരുടെ പോരാട്ടത്തിൽ ഇറ്റാലിയൻ ടീമായ ലാസിയോയെ പോർച്ചുഗീസ് ടീം എഫ്.സി പോർട്ടോ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഒരു ഗോളിന് പിറകിലായ പോർട്ടോ അന്‍റോണിയോ മാർട്ടിനസ് ലോപ്പസ് നേടിയ ഇരട്ട ഗോളുകൾക്ക് ആണ് ജയം കണ്ടത്.
മറ്റൊരു കരുത്തരുടെ പോരാട്ടത്തിൽ ആർ.ബി ലൈപ്‌സിഗ്, റയൽ സോസിദാഡ് മത്സരം സമനിലയിൽ അവസാനിച്ചു. ലൈപ്‌സിഗിനായി എങ്കുങ്കുവും, ഫോർസ്ബർഗും ഗോൾ നേടിയപ്പോൾ സ്‌പാനിഷ് ടീമിന് വേണ്ടി റോബിൻ നോർമണ്ട്, മൈക്കിൾ ഓയർസബാൽ എന്നിവർ ആണ് ഗോൾ നേടിയത്.