മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്നിറങ്ങും. ഒന്നാംപാദ മത്സരത്തിൽ പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. മറ്റൊരു മത്സരത്തില്‍ ഡച്ച് ശക്‌തികളായ അയാക്‌സ്, ബെന്‍ഫിക്കയെ നേരിടും. രാത്രി 1.30നാണ് മത്സരങ്ങള്‍.
-
Wednesday's #UCL menu 🍽️
— UEFA Champions League (@ChampionsLeague) February 23, 2022 " class="align-text-top noRightClick twitterSection" data="
Who will have a satisfying evening?
">Wednesday's #UCL menu 🍽️
— UEFA Champions League (@ChampionsLeague) February 23, 2022
Who will have a satisfying evening?Wednesday's #UCL menu 🍽️
— UEFA Champions League (@ChampionsLeague) February 23, 2022
Who will have a satisfying evening?
ഈ സീസണിലെ മോശം ഫോമിനെ മറികടന്ന് ചാമ്പ്യൻസ് ലീഗിൽ ഒരു പടി കൂടി മുന്നോട്ടു വെക്കുകയെന്ന ലക്ഷ്യമായിരിക്കും രണ്ടു ടീമുകൾക്കും ഉണ്ടാവുക. പ്രീമിയര്‍ ലീഗില്‍ കിരീടസ്വപ്‌നം ഏറെക്കുറെ അസ്‌തമിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യം വെക്കില്ല. ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കെതിരെ ചാമ്പ്യന്‍സ് ലീഗിലെ അവസാന നാല് മത്സരങ്ങളിലും തോല്‍വിയെന്ന നാണക്കേട് മാറ്റാനാവും അത്ലറ്റിക്കോയുടെ ശ്രമം.
-
𝗥𝗲𝗮𝗱𝘆 𝗳𝗼𝗿 𝗔𝘁𝗹𝗲𝘁𝗶.
— Manchester United (@ManUtd) February 23, 2022 " class="align-text-top noRightClick twitterSection" data="
📸 #PhotoOfTheDay#MUFC | #UCL pic.twitter.com/lqVVtyCLfJ
">𝗥𝗲𝗮𝗱𝘆 𝗳𝗼𝗿 𝗔𝘁𝗹𝗲𝘁𝗶.
— Manchester United (@ManUtd) February 23, 2022
📸 #PhotoOfTheDay#MUFC | #UCL pic.twitter.com/lqVVtyCLfJ𝗥𝗲𝗮𝗱𝘆 𝗳𝗼𝗿 𝗔𝘁𝗹𝗲𝘁𝗶.
— Manchester United (@ManUtd) February 23, 2022
📸 #PhotoOfTheDay#MUFC | #UCL pic.twitter.com/lqVVtyCLfJ
ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ മികച്ച ഫോമും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും യുണൈറ്റഡിന് കരുത്താകും. അത്ലറ്റികോ മാഡ്രിഡിനെതിരെ എല്ലായ്‌പ്പോഴും തന്‍റെ മികച്ച ഫോം പുറത്തെടുത്തിട്ടുള്ള ക്രിസ്റ്റ്യാനോ ഈ മത്സരത്തിലും അതുതന്നെ ആവർത്തിക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.
ALSO RAED:UCL: ചാമ്പ്യൻസ് ലീഗില്‍ ചെല്‍സിക്ക് ജയം, യുവന്‍റസിന് സമനില
31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1991-92ൽ നടന്ന യുവേഫ കപ്പ് വിന്നേഴ്‌സ് കപ്പിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ അത്ലറ്റികോ മാഡ്രിഡ് ഇരുപാദങ്ങളിലുമായി 4-1 എന്ന അഗ്രഗേറ്റ് സ്‌കോറിൽ വിജയം സ്വന്തമാക്കുകയായിരുന്നു.
-
Since 1900 & 1904 🤝 pic.twitter.com/BUj7DCgq7R
— AFC Ajax (@AFCAjax) February 23, 2022 " class="align-text-top noRightClick twitterSection" data="
">Since 1900 & 1904 🤝 pic.twitter.com/BUj7DCgq7R
— AFC Ajax (@AFCAjax) February 23, 2022Since 1900 & 1904 🤝 pic.twitter.com/BUj7DCgq7R
— AFC Ajax (@AFCAjax) February 23, 2022
മത്സരത്തില്‍ അത്ലറ്റിക്കോക്കെതിരെ ഗോള്‍ നേടിയാൽ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ 500 ഗോള്‍ തികയ്ക്കുന്ന നാലാമത്തെ ക്ലബെന്ന റെക്കോര്‍ഡിലെത്താം യുണൈറ്റഡിന്. റയല്‍മാഡ്രിഡ്, ബയേണ്‍ മ്യൂണിക്, ബാഴ്‌സലോണ ടീമുകളാണ് ഇതിന് മുമ്പ് 500ഗോള്‍ പിന്നിട്ട ടീമുകള്‍.
പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയ്‌ക്കെതിരെ കളിക്കാനിറങ്ങുമ്പോള്‍ മിന്നുന്ന ഫോം തുടരാമെന്ന പ്രതീക്ഷയിലാണ് അയാക്‌സ്. ലീഗില്‍ അവസാനം കളിച്ച ആറു മത്സരങ്ങളും ടീം ജയിച്ചു. ബെന്‍ഫിക്ക കഷ്‌ടിച്ചാണ് നോക്കൗട്ട് റൗണ്ടിലെത്തിയത്.