മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. സ്വന്തം മൈതാനത്ത് എഫ്‌സി കോപ്പൻഹേഗനെ നേരിട്ട സിറ്റി എതിരില്ലാത്ത അഞ്ച് ഗോളുകളുടെ ജയമാണ് നേടിയത്. ഗ്രൂപ്പ് സ്റ്റേജിൽ സിറ്റിയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.
-
A perfect night under the lights! ✨
— Manchester City (@ManCity) October 5, 2022 " class="align-text-top noRightClick twitterSection" data="
🔵 5-0 ⚫️ #ManCity pic.twitter.com/k1DXn8j8p4
">A perfect night under the lights! ✨
— Manchester City (@ManCity) October 5, 2022
🔵 5-0 ⚫️ #ManCity pic.twitter.com/k1DXn8j8p4A perfect night under the lights! ✨
— Manchester City (@ManCity) October 5, 2022
🔵 5-0 ⚫️ #ManCity pic.twitter.com/k1DXn8j8p4
ഗോളടിയന്ത്രം എർലിങ് ഹാളണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ റിയാദ് മെഹ്‌റസ്, ജൂലിയൻ അൽവാരസ് എന്നിവർ ഓരോ ഗോളുകൾ നേടി. ഒരു ഗോൾ കോപ്പൻഹേഗ് താരത്തിന്‍റെ സെൽഫ് ഗോളാണ്. 12 മത്സരങ്ങളിൽ നിന്നും ഹാളണ്ടിന്‍റെ 19 ഗോളുകളാണ് സിറ്റി ജഴ്‌സിയിൽ അടിച്ചുകൂട്ടിയത്.
ബ്രസീലിയൻ കരുത്തിൽ റയൽ മാഡ്രിഡ്; 2014-15 സീസണിന് ശേഷം ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. സ്വന്തം മൈതാനത്ത് ഷാക്തർ ഡൊണടെസ്‌കിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയലിന്‍റെ വിജയം. റയലിനായി ബ്രസീലിയൻ താരങ്ങളായ റോഡ്രിഗോയും വിനീഷ്യസ് ജൂനിയറും വലകുലുക്കിയപ്പോൾ ഒലക്സാണ്ടർ സുബ്‌കോവാണ് ഷാക്തറിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്.
-
3️⃣ de 3️⃣#UCL pic.twitter.com/ZdutLzLWOb
— Real Madrid C.F. (@realmadrid) October 5, 2022 " class="align-text-top noRightClick twitterSection" data="
">3️⃣ de 3️⃣#UCL pic.twitter.com/ZdutLzLWOb
— Real Madrid C.F. (@realmadrid) October 5, 20223️⃣ de 3️⃣#UCL pic.twitter.com/ZdutLzLWOb
— Real Madrid C.F. (@realmadrid) October 5, 2022
മത്സരത്തിന്‍റെ 13-ാം മിനുറ്റിൽ റോഡ്രിഗോയിലൂടെയാണ് റയൽ ലീഡെടുത്തത്. യുവമിഡ്‌ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയാണ് ഗോളിനായി അവസരം ഒരുക്കിയത്. 28-ാം മിനുറ്റിൽ റോഡ്രിഗോയുടെ പാസിൽ വിനീഷ്യസ് ജൂനിയർ റയലിന്‍റെ ലീഡ് ഇരട്ടിയാക്കി. 39-ാം മിനുറ്റിലാണ് ഒലക്‌സാണ്ടർ സുബ്‌കോവിന്‍റെ മനോഹരമായ വോളിയിലൂടെയാണ് ഷാക്‌തർ ഒരു ഗോൾ മടക്കിയത്.
ആദ്യപകുതിയിലെ ഫോം രണ്ടാം പകുതിയിൽ ആവർത്തിക്കാനാകാഞ്ഞതും ഷാക്‌തർ ഗോൾകീപ്പർ ട്രൂബിന്‍റെ പ്രകടനവുമാണ് റയലിനെ കൂടുതൽ ഗോളുകളിൽ നിന്നുമകറ്റിയത്. അതിനൊപ്പം സൂപ്പർ താരം കരിം ബെൻസേമ നിറം മങ്ങിയതും റയലിന് തിരിച്ചടിയായി.
മൂന്ന് മത്സരങ്ങൾക്ക് ശേഷം, രണ്ടാം സ്ഥാനക്കാരായ ഷാക്തറിനെക്കാൾ മാഡ്രിഡിന് അഞ്ച് പോയിന്‍റ് ലീഡുണ്ട്. മറ്റൊരു മത്സരത്തിൽ ഗ്രൂപ്പിലെ മൂന്നാമനായ ആർ ബി ലെയ്‌പ്‌സിഗ് സെൽറ്റിക്കിനെ 3-1 ന് പരാജയപ്പെടുത്തി.
നിർണായക മത്സരത്തിൽ ചെൽസിക്ക് വിജയം; ഗ്രൂപ്പ് ഇയിൽ എസി മിലാനെ നേരിട്ട ചെൽസിക്ക് വിജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ചെൽസിയുടെ വിജയം. ആദ്യ രണ്ട് മത്സരങ്ങളിൽ ഒരു തോൽവിയും സമനിലയുമടക്കം ഗ്രൂപ്പിൽ അവസാന സ്ഥാനത്തായിരുന്ന ചെൽസിക്ക് ആശ്വാസം നൽകുന്നതാണ് ഈ വിജയം. പുതിയ പരിശീലകൻ ഗ്രഹാം പോട്ടറിന് ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ജയം നേടാനായി.
-
What a night! ✨@WhaleFinApp | #UCL pic.twitter.com/qSIkIe4wgK
— Chelsea FC (@ChelseaFC) October 5, 2022 " class="align-text-top noRightClick twitterSection" data="
">What a night! ✨@WhaleFinApp | #UCL pic.twitter.com/qSIkIe4wgK
— Chelsea FC (@ChelseaFC) October 5, 2022What a night! ✨@WhaleFinApp | #UCL pic.twitter.com/qSIkIe4wgK
— Chelsea FC (@ChelseaFC) October 5, 2022
നിർണായകമായ മത്സരത്തിന്‍റെ 24-ാം മിനുറ്റിൽ വെസ്‌ലി ഫൊഫാനയാണ് നീലപ്പടയെ മൂന്നിലെത്തിച്ചത്. പിന്നാലെ പരിക്കേറ്റ ഫൊഫാന കളംവിട്ടു. തുടർന്ന് രണ്ടാം പകുതിയിൽ അഞ്ച് മിനുറ്റിനിടെ നേടിയ രണ്ട് ഗോളുകളാണ് ചെൽസിയുടെ ജയമുറപ്പിച്ചത്. 56-ാം മിനുറ്റിൽ റീസ് ജെയിംസിന്‍റെ ക്രോസിൽ നിന്ന് ഒബാമെയങ്ങും 62-ാം മിനുറ്റിൽ റീസ് ജെയിംസുമാണ് ഗോളുകൾ നേടിയത്. ജയത്തോടെ ചെൽസി എസി മിലാൻ പിന്നിൽ രണ്ടാമതെത്തി.