ഹൈദരാബാദ്: പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാം ഹോട്‌സ്‌പർ, കഴിഞ്ഞ തവണ യുറോപ്പ ലീഗ് ജേതാക്കളായ ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ട്, പോർച്ചുഗീസ് ക്ലബായ സ്‌പോർട്ടിങ്, ഫ്രഞ്ച് ടീമായ ഒളിംപിക് മാഴ്‌സെ എന്നിവരടങ്ങുന്നതാണ് യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി. ഈ ഗ്രൂപ്പിൽ നിന്നും അന്‍റോണിയോ കോണ്ടയ്ക്ക് കീഴിലിറങ്ങുന്ന സ്പേഴ്‌സ് ഒന്നാമതായി നോക്കൗട്ടിലെത്തുമെന്നാണ് വിലയിരുത്തൽ. രണ്ടാം സ്ഥാനത്തിനായി ഗ്രൂപ്പിൽ മികച്ച പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
ഗ്രൂപ്പ് ഡി: ഐൻട്രാക്‌ട് ഫ്രങ്ക്ഫർട്ട്, ടോട്ടൻഹാം ഹോട്‌സ്‌പർ, സ്‌പോർട്ടിങ് ലിസ്‌ബൺ, ഒളിംപിക് മാഴ്‌സെ
ടോട്ടൻഹാം ഹോട്‌സ്‌പർ: അന്‍റോണിയോ കോണ്ടയ്ക്ക് കീഴിലിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മികച്ച ഫുട്ബോളാണ് കളിക്കുന്നത്. ലീഗിൽ ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ നാല് ജയവും രണ്ട് സമനിലയുമായി മൂന്നാമതാണ്. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കോണ്ടയുടെ റെക്കോഡ് അത്ര മികച്ചതല്ല. അതിനൊപ്പം തന്നെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് ഏത് രീതിയിലാണ് ടീമിനെ ഒരുക്കുക എന്നതും വളരെ ശ്രദ്ധേയമാണ്.
-
All Lilywhite 🤍 pic.twitter.com/OyPxDT0dKZ
— Tottenham Hotspur (@SpursOfficial) September 7, 2022 " class="align-text-top noRightClick twitterSection" data="
">All Lilywhite 🤍 pic.twitter.com/OyPxDT0dKZ
— Tottenham Hotspur (@SpursOfficial) September 7, 2022All Lilywhite 🤍 pic.twitter.com/OyPxDT0dKZ
— Tottenham Hotspur (@SpursOfficial) September 7, 2022
എവർട്ടണിൽ നിന്നും ബ്രസീലിയൻ താരം റിച്ചാർലിസൺ, ബ്രൈറ്റണിൽ നിന്നും യെവ്‌സ് ബിസൗമ, ഇന്‍റർ മിലാൻ താരം ഇവാൻ പെരിസിച്ച് എന്നിവരുടെ വരവോടെ ടീം കൂടുതൽ ശക്‌തമാണ്. പുതിയ താരങ്ങൾക്കൊപ്പം ഗോളടിയന്ത്രങ്ങളായ ഹാരി കെയ്‌ൻ, സൺ ഹ്യൂങ് മിൻ, മധ്യനിരയിൽ ഡെജാൻ കുലുസേവ്‌സ്‌കി, പ്രതിരോധത്തിൽ ക്രിസ്റ്റ്യൻ റൊമേറോ എന്നിവർ കൂടെ ചേരുമ്പോൾ സ്‌പേഴ്‌സിന് ഗ്രൂപ്പ് ഘട്ടം അനായസമാകും. 2018-19 സീസണിൽ ഫൈനലിലെത്തിയതാണ് അവരുടെ ക്ലബ് ചരിത്രത്തിലെ മികച്ച പ്രകടനം. മാഡ്രിഡിൽ നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലിവർപൂളിനോടാണ് അവർ പരാജയപ്പെട്ടത്.
ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ടോട്ടനം രണ്ട് ഗോളുകളുടെ വിജയം നേടിയിരുന്നു. ഒളിംപിക് മാഴ്‌സെയെ നേരിട്ട അവർ റിച്ചാർലിസന്‍റെ ഇരട്ടഗോളുകളുടെ മികവിലാണ് വിജയം സ്വന്തമാക്കിയത്. അവസാന മൂന്ന് ചാമ്പ്യൻസ് ലീഗിലും ഗ്രൂപ്പ് ഘട്ടം കടന്ന ചരിത്രമാണ് അവർക്കുള്ളത്.
ഐൻട്രാക്‌ട് ഫ്രങ്ക്ഫർട്ട്: യൂറോപ്പ ലീഗ് ജേതാക്കളായാണ് ഫ്രങ്ക്ഫർട്ട് ഇത്തവണ ചാമ്പ്യൻസ് ലീഗിനെത്തുന്നത്. കഴിഞ്ഞ യൂറോപ്പ ലീഗ് ഫൈനലിൽ സ്‌കോട്ടിഷ് ക്ലബായ റേഞ്ചേഴ്‌സ് എഫ്‌സിയെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. എന്നാൽ അവസാന സീസണിൽ ടീമിനായി മിന്നിക്കളിച്ച നിരവധി താരങ്ങൾ ടീം വിട്ടത് വെല്ലുവിളിയാകും. ടീമിലെ പ്രധാന താരത്തിലൊരാളായിരുന്ന ഫിലിപ്പ് കോസ്റ്റിച്ചിനെ അവർക്ക് നഷ്‌ടമായി. ഈ സമ്മർ ട്രാൻസ്‌ഫറിൽ ടീം വിട്ട സെർബിയൻ താരം ഇറ്റാലിയൻ വമ്പൻമാരായ ജുവന്‍റസിലേക്കാണ് ചേക്കേറിയത്. പരിശീലകൻ ഒലിവർ ഗ്ലാസനറിന് കീഴിൽ ടീം എത്രത്തോളം മികച്ച പ്രകടനം നടത്തുമെന്ന് കാത്തിരുന്ന് കാണാം.
ALSO READ: Champions League | മരണ ഗ്രൂപ്പിലെ മരണക്കളികൾ ; ബാഴ്‌സയും ബയേണും ഇന്‍ററും നേർക്കുനേർ
സ്‌പോർട്ടിങ് ലിസ്‌ബൺ: പോർച്ചുഗീസ് ലീഗ് ജേതാക്കാളായാണ് സ്‌പോർട്ടിങ് ചാമ്പ്യൻസ് ലീഗിന് എത്തുന്നത്. പരിശീലകൻ റൂബൻ അമോറിമിന് കീഴിൽ മികച്ച ടീമായാണ് അവർ കളിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അവർ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ഫ്രാങ്ക്ഫർട്ടിനെ പരാജയപ്പെടുത്തിയത്. എന്നാൽ ഈ സീസണിൽ പോർച്ചുഗീസ് ലീഗിൽ അവരുടെ പ്രകടനം അത്ര മികച്ചതല്ല. ഏഴ് പോയിന്‍റുമായി ലീഗിൽ 10-ാം സ്ഥാനത്താണ് സ്‌പോർട്ടിങ്.
-
First match, first win ✅ #UCL #SportingCP pic.twitter.com/ifj5bp1633
— Sporting CP English (@SportingCP_en) September 7, 2022 " class="align-text-top noRightClick twitterSection" data="
">First match, first win ✅ #UCL #SportingCP pic.twitter.com/ifj5bp1633
— Sporting CP English (@SportingCP_en) September 7, 2022First match, first win ✅ #UCL #SportingCP pic.twitter.com/ifj5bp1633
— Sporting CP English (@SportingCP_en) September 7, 2022
ഒളിംപിക് മാഴ്‌സെ: ഫ്രഞ്ച് ലീഗിൽ നിന്നും ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ ഒരോയൊരു ടീമാണ് മാഴ്‌സെ. 1992-93 സീസണിൽ ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനെ തോൽപ്പിച്ചാണ് അവർ കിരീടം സ്വന്തമാക്കിയത്. മ്യൂണികിൽ നടന്ന ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ വിജയമാണ് സ്വന്തമാക്കിയത്. ലീഗ് വണ്ണിൽ രണ്ടാം സ്ഥാനത്തെത്തിയ മാഴ്‌സെ അലക്‌സിസ് സാഞ്ചസ്, മാറ്റിയോ ഗെണ്ടൂസി അടക്കം പുതിയ താരങ്ങളെ ടീമിലെത്തിച്ചിട്ടുണ്ട്.
-
💪 Time to regroup and 𝗳𝗼𝗰𝘂𝘀 on #OMLOSC coming 𝗦𝗮𝘁𝘂𝗿𝗱𝗮𝘆 pic.twitter.com/oA0vSWtyEV
— Olympique de Marseille 🇬🇧 🇺🇸 (@OM_English) September 8, 2022 " class="align-text-top noRightClick twitterSection" data="
">💪 Time to regroup and 𝗳𝗼𝗰𝘂𝘀 on #OMLOSC coming 𝗦𝗮𝘁𝘂𝗿𝗱𝗮𝘆 pic.twitter.com/oA0vSWtyEV
— Olympique de Marseille 🇬🇧 🇺🇸 (@OM_English) September 8, 2022💪 Time to regroup and 𝗳𝗼𝗰𝘂𝘀 on #OMLOSC coming 𝗦𝗮𝘁𝘂𝗿𝗱𝗮𝘆 pic.twitter.com/oA0vSWtyEV
— Olympique de Marseille 🇬🇧 🇺🇸 (@OM_English) September 8, 2022