ETV Bharat / sports

UCL | ക്വാര്‍ട്ടർ ഫൈനൽ ലൈനപ്പ്; റയല്‍-ചെല്‍സി പോരാട്ടം, അത്‌ലറ്റികോ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും - liverpool vs benfica

കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് പകരം വീട്ടാൻ റയലിനുള്ള സുവർണാവസരമാണിത്.

യൂറോപ്പ ലീഗ് ക്വാർട്ടർ ഫിക്‌സചർ  യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ഫൈനൽ ലൈനപ്പ്  UCL quarter final fixture  europa league quarter final fixture  ക്വാര്‍ട്ടില്‍ റയല്‍ മാഡ്രിഡ്- ചെല്‍സി മത്സരം  മാഞ്ചസ്റ്റര്‍ സിറ്റി അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.  Manchester City will face Atletico Madrid.  Real Madrid-Chelsea match in the quarter  Barcelona's quarter-final opponents are Eintracht Frankfurt  ബാഴ്‌സലോണയ്ക്ക്‌ ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ട് ആണ് ക്വാർട്ടർ എതിരാളികൾ  ബയേൺ മ്യൂണിച്ചിന് വിയ്യാറയൽ  ലിവർപൂളിന് ബെൻഫികയാണ് ക്വാർട്ടർ എതിരാളികൾ  real madrid vs chelsea  manchester city vs atletico madrid  Bayern munich vs vilareal  liverpool vs benfica  uefa conference league
UCL | ക്വാര്‍ട്ടർ ഫൈനൽ ലൈനപ്പ്; റയല്‍-ചെല്‍സി പോരാട്ടം, അത്‌ലറ്റികോ മാഡ്രിഡ് മാഞ്ചസ്റ്റര്‍ സിറ്റിയെ നേരിടും
author img

By

Published : Mar 19, 2022, 10:47 AM IST

സൂറിച്ച്: യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടർ ഫൈനൽ ലൈനപ്പായി. സ്‌പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡ് നിലവിലെ ജേതാക്കളായ ചെല്‍സിയെ നേരിടും. മറ്റൊരു പ്രധാന മത്സരത്തിൽ മാഞ്ചസ്റ്റര്‍ സിറ്റി സ്‌പാനിഷ് ചാംപ്യന്മാരായ അത്‌ലറ്റികോ മാഡ്രിഡിനെ നേരിടും.ബയേൺ മ്യൂണിച്ചിന് വിയ്യാറയലും ലിവർപൂളിന് പോർച്ചുഗീസ് ക്ലബായ ബെൻഫികയുമാണ് ക്വാർട്ടർ എതിരാളികൾ.

ഏപ്രില്‍ ഏഴിന് ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആദ്യപാദ മത്സരങ്ങള്‍. ബയേണിനും ലിവര്‍പൂളിനും അത്‌ലറ്റികോയ്ക്കും റയലിനും ആദ്യം എവേ മത്സരങ്ങളാണ്. രണ്ടാം പാദം ഏപ്രിൽ 14ന് ആരംഭിക്കും. ഏപ്രിൽ 28ന് ചാമ്പ്യൻസ് ലീഗിന്‍റെ സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കുമ്പോൾ മെയ് അഞ്ചിന് നടക്കുന്ന ഫൈനൽ ജേതാക്കളെ തീരുമാനിക്കും.

കഴിഞ്ഞ സീസണിൽ തങ്ങളെ കീഴടക്കി ഫൈനലിലേക്ക് മുന്നേറിയ ചെൽസിയോട് പകരം വീട്ടാൻ റയലിനുള്ള സുവർണാവസരമാണിത്. ഇത്തവണ ശക്തരായ പിഎസ്‌ജിയെ 3-2ന് തകര്‍ത്താണ് റയല്‍ അവസാന എട്ടിലെത്തിയത്. ചെല്‍സി ഇരുപാദങ്ങളിലുമായി ഫ്രഞ്ച് ക്ലബ് ലില്ലയെ തോല്‍പ്പിച്ചു.

മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചെത്തിയ അത്‌ലറ്റികോയ്ക്ക് ഇനി നേരിടേണ്ടത് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെയാണ്. സ്‌പോര്‍ട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത അഞ്ച് ഗോളിന് തോല്‍പ്പിച്ചാണ് സിറ്റി ക്വാര്‍ട്ടറിലെത്തിയത്.

ഓസ്‌ട്രിയൻ ക്ലബായ ആര്‍ബി സാല്‍സ്ബര്‍ഗിനെ 8-2ന് തകര്‍ത്താണ് ബയേണിന്‍റെ വരവ്. ഇറ്റാലിയന്‍ വമ്പൻമാരായ യുവന്‍റസിനെ തോല്‍പ്പിച്ചെത്തുന്ന ഉനായ്‌ എമെറിയുടെ വിയ്യാറയല്‍ എങ്ങനെ ബയേണിനെ നേരുടുമെന്നത് കണ്ടറിയണം.

ഇന്‍റര്‍മിലാന്‍റെ കടുത്ത വെല്ലുവിളി മറികടന്ന ലിവര്‍പൂൾ അവസാന എട്ടിലെത്തിയത്. എതിരാളികളായെത്തുന്ന ബെനഫിക്ക അയാക്‌സിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് എത്തുന്നത്.

യൂറോപ്പ ലീഗ് ക്വാർട്ടർ ഫിക്‌സചർ

യൂറോപ്പ ലീഗിൽ ബാഴ്‌സലോണയ്ക്ക്‌ ഐൻട്രാക്‌ട് ഫ്രാങ്ക്ഫർട്ട് ആണ് ക്വാർട്ടർ എതിരാളികൾ. ആർ.ബി ലൈപ്‌സിഗ് - അറ്റ്ലാന്‍റ, വെസ്റ്റഹാം യുനൈറ്റഡ് - ഒളിമ്പിക് ലിയോൺ, ബ്രാഗ-റേഞ്ചേഴ്‌സ് എഫ്‌സി എന്നിവയാണ് മറ്റു ക്വാർട്ടറുകൾ.

യുവേഫ കോൺഫ്രൻസ് ലീഗിൽ ലെസ്റ്റർ സിറ്റി - പി.എസ്.വിയെയും മാഴ്സെ പി.എ.ഒ.കെയെയും ഫെയ്‌നൂർദ് സ്ലാവിയ പ്രാഗിനെയും റോമ - ബോഡോയെയും നേരിടും.

ALSO READ: All England Open | ക്വാർട്ടറിൽ വാക്ക് ഓവർ; ലക്ഷ്യ സെൻ സെമിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.