ETV Bharat / sports

ഊബര്‍ കപ്പ്: യുഎസ്എയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍ - പിവി സിന്ധു

ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ 4-1നാണ് ഇന്ത്യ യുഎസ്എയെ തകർത്ത്.

Uber Cup 2022  Uber Cup 2022 India enter quarterfinals  India crush USA  ഊബര്‍ കപ്പ് 2022  ഊബര്‍ കപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍  പിവി സിന്ധു  PV sindhu
ഊബര്‍ കപ്പ്: യുഎസ്എയെ തകര്‍ത്ത് ഇന്ത്യ ക്വാര്‍ട്ടറില്‍
author img

By

Published : May 10, 2022, 1:29 PM IST

ബാങ്കോക്ക്: ഊബര്‍ കപ്പ് ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ബാങ്കോക്കിൽ നടക്കുന്ന ടൂര്‍ണമെന്‍റിന്‍റെ രണ്ടാം റൗണ്ടില്‍ 4-1ന് യുഎസ്എയെയാണ് ഇന്ത്യ തകർത്ത്. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ വിപി സിന്ധുവാണ് ഇന്ത്യയുടെ വിജയത്തിന് തുടക്കമിട്ടത്.

വനിത സിംഗിള്‍സില്‍ യുഎസിന്‍റെ ജെന്നി ഗായിയെയാണ് സിന്ധു കീഴടക്കിയത്. 26 മിനിട്ടുകള്‍ മാത്രം നീണ്ട് നിന്ന മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് സിന്ധു ജയിച്ച് കയറിയത്. സ്‌കോര്‍: 21-10, 21-11.

രണ്ടാമതായി നടന്ന വനിതകളുടെ ഡബിള്‍സ് മത്സരത്തില്‍ തനിഷ ക്രാസ്റ്റോ-ട്രീസ ജോളി സഖ്യവും ജയിച്ച് കയറി. 34 മിനിറ്റ് നീണ്ടുനിന്ന പോരാട്ടത്തിൽ ഫ്രാൻസെസ്‌ക കോർബറ്റ്-ആലിസൺ ലീ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡി കീഴടക്കിയത്. സ്‌കോര്‍: 21-19, 21-10.

തുടര്‍ന്ന് നടന്ന പുരുഷ സിംഗിള്‍സില്‍ ആകർഷി കശ്യപ് എസ്തർ ഷിയുമായാണ് പോരടിച്ചത്. 34 മിനിട്ട് നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്കാണ് യുഎസ്‌ താരത്തിനെതിരെ ആകർഷി ജയം നേടിയത്. സ്‌കോര്‍: 18-21, 11-21.

എന്നാല്‍ നാലാം മത്സരത്തില്‍ ശ്രുതി മിശ്ര-സിമ്രാൻ സിംഗി സഖ്യം പരാജയപ്പെട്ടു. ലോറൻ ലാം-കോഡി താങ് ലീ സഖ്യത്തോട് ഇന്ത്യന്‍ താരങ്ങള്‍ കീഴടങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ സഖ്യം മത്സരം കൈവിട്ടത്. സ്‌കോര്‍: 12-21, 21-17, 21-13.

അവസാന മത്സരത്തില്‍ അഷ്മിത ചാലിഹ നതാലി ചിയെ കീഴടക്കി. 31 മിനിട്ട് നീണ്ട മത്സരത്തില്‍ ഏകപക്ഷീയമായ സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്‍റെ വിജയം. സ്‌കോര്‍: 21-18, 21-13.

ആദ്യ റൗണ്ട് പോരാട്ടത്തില്‍ കാനഡയെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. 4-1 സ്‌കോറിനായിരുന്നു ഇന്ത്യന്‍ സംഘത്തിന്‍റെ ജയം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.