ETV Bharat / sports

U20 World Cup | ഇനി ഇവരാകും കാല്‍പന്തുകളിയുടെ രാജകുമാരൻമാർ.... പണമെറിയാൻ ക്ലബുകളും റെഡി...

ചെൽസിയുടെ വണ്ടർ കിഡായ സെസാരെ കസാഡെയാണ് ലോകകപ്പിൽ ശ്രദ്ധേയമായ പ്രകടനവുമായി ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും സ്വന്തമാക്കിയത്.

U 20 World Cup prospects could be bargains for the next transfer window  U 20 World Cup 2023  അണ്ടർ 20 ലോകകപ്പ്  ഫിഫ അണ്ടർ 20 ലോകകപ്പ്  സെസാരെ കസാഡെ  Cesare Casadei Italian football player  Cesare Casadei  Best player in U20 world cup
അണ്ടർ 20 ലോകകപ്പിൽ മിന്നും പ്രകടനത്തോടെ വമ്പൻ ക്ലബുകളുടെ റഡാറിൽ
author img

By

Published : Jun 12, 2023, 2:42 PM IST

ലോക ഫുട്‌ബോളിലെ ഭാവി സൂപ്പർ താരങ്ങളുടെ ടൂർണമെന്‍റായിട്ടാണ് അണ്ടർ 20 ലോകകപ്പിനെ കണക്കാക്കുന്നത്. ഡീഗോ മറഡോണ, ലയണൽ മെസി, പോൾ പോഗ്‌ബ തുടങ്ങിയ താരങ്ങൾ ഈ ടൂർണമന്‍റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയാണ് ഫുട്‌ബോളിലേക്കുള്ള വരവറിയിക്കുന്നത്. ഇത്തവണ അർജന്‍റീനയിൽ സമാപിച്ച ലോകകപ്പിൽ പുതിയൊരു താരത്തിന്‍റെ ഉദയത്തിനാണ് ഫുട്‌ബോൾ സാക്ഷിയായത്.

ചെൽസിയുടെ വണ്ടർ കിഡായ സെസാരെ കസാഡെയാണ് ടൂർണമെന്‍റിലെ ടോപ് സ്‌കോറർക്കുള്ള ഗോൾഡൻ ബൂട്ടും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്‌കാരവും സ്വന്തമാക്കിയത്. ടൂർണമെന്‍റിലുടനീളം കളം നിറഞ്ഞുകളിച്ച സെസാഡെ ഏഴ് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. മിഡ്‌ഫീൽഡറായ സെസാരെ കസാഡെ ഒരു ബോക്‌സ് ടു ബോക്‌സ് കളിക്കാരനായതിനാൽ ഫ്രാങ്ക് ലംപാർഡ്, കക്ക എന്നി ഇതിഹാസ താരങ്ങളുമായിട്ടാണ് ഫുട്ബോൾ ലോകം ഉപമിച്ചിരുന്നത്. ഇറ്റലിയെ ലോകകപ്പിന്‍റെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് സെസാഡെ.

  • Cesare Casadei was named best player of the U20 World Cup🏆

    If previous winners are anything to go by, the future is very bright 🇮🇹✨ pic.twitter.com/3rtd9N9btl

    — 433 (@433) June 12, 2023 " class="align-text-top noRightClick twitterSection" data=" ">

2022ൽ ഇന്‍റർ മിലാനിൽ നിന്നും ആറു വർഷത്തെ കരാറിലാണ് ചെൽസി ഈ യുവതാരത്തെ ടീമിലെത്തിച്ചത്. ഏകദേശം 15 മില്യൺ യൂറോ ട്രാൻസ്‌ഫർ തുകയും അഞ്ച് മില്യൺ ആഡ് ഓണുമടയ്‌ക്കം 20 മില്യൺ മുടക്കിയാണ് ഇരുപതുകാരനുമായി ചെൽസി കരാർ ഒപ്പിട്ടത്. ചെൽസിയുടെ അണ്ടർ 21 ടീമിന്‍റെ ഭാഗമായിരുന്ന യുവതാരം നിലവിൽ ചാമ്പ്യൻഷിപ്പ് ക്ലബായ റീഡിങ്ങിൽ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നത്.

സെസാരെ കസാഡെയെ കൂടാതെ നിരവധി താരങ്ങളാണ് ഈ ലോകകപ്പിൽ വമ്പൻ ക്ലബുകളുടെ റഡാറിൽ ഉൾപ്പെട്ടിരിക്കുന്നത്. ഈ ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന്‍റെ ബലത്തിൽ സീനിയർ ടീമിലേക്കുള്ള വിളിക്കായി കാത്തിരിക്കുകയാണിവർ. ക്ലബ് ഫുട്‌ബോളിന്‍റെ പുതിയ സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച ടീമുകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്ന മറ്റു താരങ്ങളെ നോക്കാം..

സെബാസ്റ്റ്യൻ ബൊസെല്ലി; യുറഗ്വായുടെ കന്നിക്കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഈ 19-കാരനായ ഡിഫൻഡർ. ലോകകപ്പിലുടനീളം യുറുഗ്വേ വഴങ്ങിയത് മൂന്ന് ഗോളുകൾ മാത്രമാണെന്നത് പ്രതിരോധത്തിലെ ബൊസെല്ലി പങ്ക് എത്രത്തോളമെന്ന് ഊഹിക്കാവുന്നതാണ്.

  • 19 year old Sebastián Boselli plays like a veteran this kid is a stud in the back line. Imagine if Atletico Madrid gets their hands on him!!🛡️🇺🇾

    Congratulations Uruguay on winning the U-20 WORLD CUP!!🌎🏆 pic.twitter.com/Rm1tbflRVp

    — Omar Garcia (@_ATM98) June 11, 2023 " class="align-text-top noRightClick twitterSection" data=" ">

ഡിഫൻസിൽ പരിചയ സമ്പന്നരായ താരങ്ങളുടേതിന് സമാനമായ പൊസിഷനിങ്ങാണ് ബൊസെല്ലിയുടെ പ്രധാന സവിശേഷത. യുറുഗ്വായിലെ ഒന്നാം ഡിവിഷൻ ക്ലബായ ഡിഫൻസറിനായിട്ടാണ് ഈ 19-കാരൻ പന്തുതട്ടുന്നത്.

മാർകോസ് ലിയോനാർഡോ; ബ്രസീൽ സെന്റർ ഫോർവേഡ് ടോപ്‌ സ്‌കോറർ പട്ടികയിൽ രണ്ടാമതായിരുന്നു. മൈതാനത്തിന്‍റെ വലതു പാർശ്വത്തിൽ നടത്തുന്ന ചടുലമായ നീക്കങ്ങളാണ് ലിയോനാർഡോയെ ശ്രദ്ധേയനാക്കുന്നത്. നിലവിൽ സാന്റോസിനായി കളിക്കുന്ന താരത്തെ വരും സീസണിൽ മികച്ച ക്ലബിന്‍റെ ജഴ്‌സിയിൽ കാണാനാകുമെന്നാണ് പ്രതീക്ഷ.

ജനുവരിയിലെ ട്രാൻസ്‌ഫർ ജാലകത്തിൽ വെസ്റ്റ് ഹാമിൽ നിന്നുള്ള 11 ദശലക്ഷം യൂറോ വാഗ്ദാനം സാന്റോസ് നിരസിച്ചതായും റിപ്പോർട്ടുണ്ട്.

ഇസ്രയലോവ്; 18 കാരനായ ഡിഫൻഡറാണ് അരങ്ങേറ്റ പങ്കാളിത്തത്തിൽ തന്നെ ഇസ്രയേൽ ടൂർണമെന്‍റിൽ മൂന്നാം സ്ഥാനത്തെത്താനുള്ള ഒരു കാരണം. ലോകകപ്പിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഇസ്രയലോവ് ടീമിനെ നയിക്കുന്നതിലും മിടുക്കനാണ്.

  • ¡ISRAEL 🇮🇱 HIZO HISTORIA! 🥉

    En su primera participación en la Copa Mundial Sub-20, el seleccionado israelí logró nada más y nada menos que el 3er puesto con un desempeño soñado 🙌#U20WC pic.twitter.com/NbO5twwgBV

    — Copa Mundial FIFA 🏆 (@fifaworldcup_es) June 11, 2023 " class="align-text-top noRightClick twitterSection" data=" ">

ഇരുകാലുകളും ഒരുപോലെ വഴങ്ങുമെന്നതിനാൽ ഫുൾബാക്ക് പൊസിഷനിൽ താരം അനുയോജ്യനാണെന്നത് മികച്ച ടീമുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിക്കും. ഇസ്രയേൽ ക്ലബായ ഹാപോയൽ ടെൽ അവീവിന് വേണ്ടിയാണ് നിലവിൽ കളിക്കുന്നത്.

ALSO READ : FIFA U-20 World Cup | ബ്രസീലും അർജന്‍റീനയുമല്ല, അണ്ടർ 20 ഫുട്‌ബോൾ കിരീടം യുറുഗ്വേയ്ക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.