ജനുവരിയിലെ ട്രാൻസ്‌ഫർ സമയം അവസാനിച്ചതോടെ ഇംഗ്ലണ്ടില്‍ ഫുട്‌ബോൾ താരങ്ങളുടെ കൂടുമാറ്റം പൂർത്തിയായി. വമ്പൻക്ലബുകൾ സൂപ്പർതാരങ്ങളെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും അത് വിജയത്തിലെത്തിയില്ല. പക്ഷേ ഈ ട്രാൻസ്‌ഫർ വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ താര കൈമാറ്റം ഡെൻമാർക്ക് താരം ക്രിസ്ത്യൻ എറിക്‌സണിന്‍റേതാണ്.
-
It's Official, @ChrisEriksen8 is a Bee
— Brentford FC (@BrentfordFC) January 31, 2022 " class="align-text-top noRightClick twitterSection" data="
🇩🇰 The Danish international will link up with Bees for rest of season
📄 https://t.co/6cDQ91l2dl#BrentfordFC #EriksenJoins pic.twitter.com/r57bj2FLJp
">It's Official, @ChrisEriksen8 is a Bee
— Brentford FC (@BrentfordFC) January 31, 2022
🇩🇰 The Danish international will link up with Bees for rest of season
📄 https://t.co/6cDQ91l2dl#BrentfordFC #EriksenJoins pic.twitter.com/r57bj2FLJpIt's Official, @ChrisEriksen8 is a Bee
— Brentford FC (@BrentfordFC) January 31, 2022
🇩🇰 The Danish international will link up with Bees for rest of season
📄 https://t.co/6cDQ91l2dl#BrentfordFC #EriksenJoins pic.twitter.com/r57bj2FLJp
2020 യൂറോ കപ്പില്‍ ഡെൻമാർക്കിനായി കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് കളിക്കളത്തില്‍ നിന്ന് വിട്ടു നിന്ന താരം വീണ്ടും ഇംഗ്ലണ്ടിലേക്ക് മടങ്ങിയെത്തുകയാണ്. നിലവില്‍ ഇന്‍റർമിലാൻ താരമായ എറിക്‌സണ് ഇറ്റാലിയൻ ഫുട്‌ബോൾ നിയമ പ്രകാരം കളിക്കാൻ കളിയില്ല. ഹൃദയാഘാതത്തിന് ശേഷം ശരീരത്തില്‍ ഉപകരണം ഘടിപ്പിച്ചത് കാരണമാണ് സീരി എ നിയമ പ്രകാരം എറിക്‌സണ് കളത്തില്‍ ഇറങ്ങാൻ കഴിയാത്തത്. ഇതോടെ ഇന്‍റർമിലാൻ വിട്ട എറിക്‌സൺ ഇംഗ്ലീഷ് ക്ലബായ ബ്രന്‍റ് ഫോര്‍ഡിലെത്തി.
വാൻ ഡി ബീക്ക് എവർട്ടണിലേക്ക്
മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരമായ ഡോണി വാൻ ഡി ബീക്ക് എവർട്ടണിലേക്ക് ചേക്കേറാനുള്ള ധാരണയായി. ഈ സീസൺ കഴിയുന്നതു വരെയുള്ള ലോൺ കരാറിൽ താരത്തിന്‍റെ മുഴുവൻ ശമ്പളവും എവർട്ടൺ നൽകും. ലംപാർഡിനെ പരിശീലകനായും പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് എവർട്ടൺ.
-
Welcome to Everton Football Club, @Donny_beek6! ✍️🔵
— Everton (@Everton) January 31, 2022 " class="align-text-top noRightClick twitterSection" data="
">Welcome to Everton Football Club, @Donny_beek6! ✍️🔵
— Everton (@Everton) January 31, 2022Welcome to Everton Football Club, @Donny_beek6! ✍️🔵
— Everton (@Everton) January 31, 2022
ലൂയിസ് ഡയസിനെ സ്വന്തമാക്കി ലിവർപൂൾ
പോർട്ടോ വിങ്ങറായ ലൂയിസ് ഡയസിനെ സ്വന്തമാക്കിയത് ലിവർപൂൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇപ്പോഴത്തെ ട്രാൻസ്‌ഫർ തുകയും ആഡ് ഓണുകളുമടക്കം 50 മില്യണിന്‍റെ കരാറിലാണ് കഴിഞ്ഞ കോപ്പ അമേരിക്കയിൽ ടോപ് സ്കോററായിരുന്ന താരത്തെ ലിവർപൂൾ സ്വന്തമാക്കിയത്. ടോട്ടനത്തെ മറികടന്നാണ് ഡയസ് ലിവർപൂളിലെത്തിയത്.
-
The moment you’ve been waiting for…
— Liverpool FC (@LFC) January 30, 2022 " class="align-text-top noRightClick twitterSection" data="
Luis Diaz is a RED 🔴 #VamosLuis pic.twitter.com/wl9koUlPgl
">The moment you’ve been waiting for…
— Liverpool FC (@LFC) January 30, 2022
Luis Diaz is a RED 🔴 #VamosLuis pic.twitter.com/wl9koUlPglThe moment you’ve been waiting for…
— Liverpool FC (@LFC) January 30, 2022
Luis Diaz is a RED 🔴 #VamosLuis pic.twitter.com/wl9koUlPgl
ബെന്‍റങ്കർ ടോട്ടനം ഹോസ്‌പറിലേക്ക്
യുവന്‍റസ് മധ്യനിര താരമായ റോഡ്രിഗോ ബെന്‍റങ്കർ ടോട്ടനം ഹോസ്‌പറിലേക്ക് ചേക്കേറാനൊരുങ്ങുന്നു. പതിനാറു മില്യൺ യൂറോയും ആഡ് ഓണുകളുമുള്ള കരാറിലാണ് യുറുഗ്വായ് താരം പ്രീമിയർ ലീഗിലേക്കെത്തുന്നതെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു.
യുവന്‍റസിൽ നിന്നും കുലുസേവ്സ്‌കിയെ സ്വന്തമാക്കിയതിനു പിന്നാലെയാണ് ഈ ട്രാൻസ്‌ഫർ.
ഡീൻ ഹെൻഡേഴ്‌സൺ ന്യൂകാസിലിൽ എത്തിയേക്കും
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങളില്ലാത്ത ഗോൾകീപ്പർ ഡീൻ ഹെൻഡേഴ്‌സൺ ന്യൂകാസിലിലേക്ക് ചേക്കേറാൻ സാധ്യത. ടോക്ക്‌സ്‌പോർട്ടിന്‍റെ റിപ്പോർട്ടുകൾ പ്രകാരം ഒരു ഗോൾകീപ്പറോ തേടുന്ന ന്യൂകാസിൽ ഹെൻഡേഴ്‌സണെ ലോൺ കരാറിൽ എത്തിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കയാണ്. ആഴ്‌സണൽ താരം ലെനോയിലും അവർക്ക് താൽപര്യമുണ്ട്.
ALSO READ:മേസണ്‍ ഗ്രീൻവുഡിന്‍റെ ക്രൂരത; മർദനമേറ്റ് ചോരയൊലിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കാമുകി