ETV Bharat / sports

ലോക ഒന്നാം നമ്പർ ഷൂട്ടിങ് താരം ആംബർ ഹില്ലിന് കൊവിഡ്, ഒളിമ്പിക്സ് നഷ്‌ടമാകും

2016 റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ സെമിഫൈനലിലെത്തിയ താരമാണ് ആംബർ ഹിൽ.

Amber Hill  Tokyo Olympics  ആംബർ ഹിൽ  ടോക്കിയോ ഒളിമ്പിക്‌സ്  റിയോ ഡി ജനീറോ  shooter Amber Hill  കൊവിഡ്  കൊവിഡ് ഒളിമ്പിക്‌സ്
ലോക ഒന്നാം നമ്പർ വനിതാ ഷൂട്ടിങ് താരം ആംബർ ഹില്ലിന് കൊവിഡ്, ഒളിമ്പിക്സ് നഷ്‌ടമാകും
author img

By

Published : Jul 21, 2021, 8:21 PM IST

ടോക്കിയോ: കൊവിഡ് മൂലം ഒളിമ്പിക്‌സിൽ വീണ്ടുമൊരു നഷ്‌ടം കൂടി. ലോക ഒന്നാം നമ്പർ വനിത ഷൂട്ടിങ് താരം ആംബർ ഹില്ലിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ താരത്തിന് ഇത്തവണത്തെ ഒളിമ്പിക്‌സ് നഷ്‌ടപ്പെടും. 2016 റിയോ ഡി ജനീറോ ഒളിമ്പിക്‌സിൽ ആംബർ ഹിൽ സെമിഫൈനലിൽ എത്തിയിരുന്നു.

പത്ത് ദിവസത്തോളം ക്വാറന്‍റൈൻ ആവശ്യമായതിനാൽ ബ്രിട്ടീഷ് താരത്തിന് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഞായറും, തിങ്കളുമായാണ് താരത്തിന്‍റെ മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്.

ALSO READ: കൊവിഡ് ഭീതിയിൽ ഒളിമ്പിക്‌സ്; കൂടുതൽ താരങ്ങൾക്ക് രോഗം

'ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് വിവരിക്കാൻ സാധിക്കില്ല. എനിക്ക് ഇതുവരെ കൊവിഡ് ലക്ഷണങ്ങളൊന്നും കണ്ടുതുടങ്ങിയിട്ടില്ല. എന്നാലും മാനദണ്ഡങ്ങൾ അനുസരിച്ച് ഞാൻ ഇപ്പോൾ ക്വാറന്‍റൈനിലാണ്,' ആംബർ ഹിൽ പറഞ്ഞു.

ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം ദിനം പ്രതിവർധിച്ചുകൊണ്ടിരിക്കുകയാണ്. ഒളിമ്പിക്‌സുമായി ബന്ധപ്പെട്ട 75 ഓളം പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.