ടോക്കിയോ: ഒളിമ്പിക്സില്‍ പുരുഷ വിഭാഗം ഷോട്ട് പുട്ടില്‍ തേജീന്ദര്‍പാല്‍ സിങ് ഫൈനല്‍ കാണാതെ പുറത്ത്. യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് എയില്‍ 16 പേരോടൊപ്പം മത്സരിച്ച ഏഷ്യന്‍ റെക്കോഡിന് ഉടമ കൂടിയായ താരത്തിന് 13-ാം സ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കാനായത്.
ആദ്യ ശ്രമത്തില്‍ 19.99 മീറ്റര്‍ ദൂരം കണ്ടെത്തിയ തേജീന്ദര്പാലിന്റെ തുടര്‍ന്നുള്ള രണ്ട് ശ്രമങ്ങളും ഫൗളില്‍ കലാശിച്ചു. 21.20 മീറ്റര്‍ ദൂരമായിരുന്നു ഫൈനലിലേക്കുള്ള യോഗ്യത മാര്‍ക്ക്. എന്നാല്‍ ജൂണില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്സില്‍ കരിയറിലെ മികച്ച ദൂരമായ 21.49 മീറ്റര്‍ കണ്ടെത്തിയായിരുന്നു താരം ടോക്കിയോയില്‍ മത്സരിക്കാനെത്തിയത്.
also read: മലയാളികളുടെ 'ശ്രീ'; ഇന്ത്യയുടെ വന്മതില്
അതേസമയം ന്യൂസിലന്‍ഡിന്റെ തോമസ് വാല്‍ഷ് (21.49 മീറ്റര്‍), ബ്രസീലിന്റെ ഡാര്‍ലന്‍ റൊമാനി (21.31 മീറ്റര്‍) ഈജിപ്തിന്റെ അമര്‍ ഹസ്സന് മുസ്തഫ (21.23 മീറ്റര്‍) എന്നിവര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി.