ടോക്കിയോ: ഒളിമ്പിക്സിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയുടെ ആദ്യ സംഘം ജപ്പാനിലെത്തി. തുഴച്ചില്‍ ടീം അംഗങ്ങളായ വരുണ്‍ തക്കര്‍, കെസി ഗണപതി, വിഷ്ണു ശരവണന്‍, നേത്ര കുമാനൻ എന്നീ താരങ്ങളും പരിശീലകരുമാണ് ടോക്കിയോയിലെത്തിയത്. മൂന്ന് ദിവസത്തെ നിരീക്ഷണത്തിന് ശേഷമായിരിക്കും ഇവര്‍ക്ക് ഒളിമ്പിക് വില്ലേജില്‍ പ്രവേശനം ലഭിക്കുക.
ചരിത്രത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ തുഴച്ചില്‍ ടീമാണ് ടോക്കിയോയിലേത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പരിശീലനത്തിന് ശേഷമാണ് സംഘം ഒളിമ്പിക്സിനായി പുറപ്പെട്ടത്. സ്പെയ്നിലാണ് നേത്ര കുമാനന്‍ പരിശീലനം നടത്തിയിരുന്നത്.
also read:ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായിക താരങ്ങളുമായി സംവദിച്ച് പ്രധാനമന്ത്രി
വരുണ്‍ തക്കര്‍, കെസി ഗണപതി എന്നിവര്‍ പോര്‍ച്ചുഗലിലും വിഷ്ണു ശരവണന്‍ മാള്‍ട്ടയിലുണാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്നത്. ടാർഗെറ്റ് ഒളിമ്പിക് പോഡിയം സ്കീമില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇവരുടെ ചിലവുകള്‍ വഹിച്ചത്. അതേസമയം ജൂലൈ 25 മുതല്‍ക്കാണ് സെയ്‌ലിങ് മത്സരങ്ങള്‍ ആരംഭിക്കുക.