ടോക്കിയോ: ഒളിമ്പിക്സ് നടത്തിപ്പുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. ഈ വര്‍ഷം ജൂലായ് 23നാണ് ഗെയിംസ് പുനരാരംഭിക്കാനിരിക്കെ ടോക്കിയോയിലെ കൊവിഡ് വ്യാപനമാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ഒളിമ്പിക്സ് എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗം ഡിക് പൗണ്ട് പറഞ്ഞു. അന്താരാഷ്ട്ര മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് പൗണ്ടിന്റെ പ്രതികരണം. കൊവിഡിനെ തുടര്‍ന്ന് നിലവില്‍ ജപ്പാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാല്‍ ഇതൊന്നും ഗെയിംസിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്നാണ് മറ്റൊരു വിഭാഗം സംഘാടകരുടെ നിലപാട്. കൊവിഡ് 19 വെല്ലുവിളികള്‍ ടോക്കിയോ ഒളിമ്പിക്സിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന നിലപാടുമായി ഐഒസി വൈസ് പ്രസിഡന്റ് യു സ്വിങ്ങ് രംഗത്തുവന്നു. ഈ വര്‍ഷം ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്സ് വിഭാവനം ചെയ്തിരിക്കുന്നത്.