ടോക്കിയോ: അന്താരാഷ്‌ട്ര ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റ് തോമസ് ബാക്ക് ജൂണ്‍ 11, 12 ദിവസങ്ങളില്‍ വീണ്ടം ജപ്പാന്‍ സന്ദര്‍ശിക്കും. ജപ്പാനിലെത്തുന്ന അദ്ദേഹം ടോക്കിയോ ഗെയിംസിന്‍റെ സമയ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കും.
നേരത്തെ ഈ മാസം 17ന് ജപ്പാന്‍ സന്ദര്‍ശം നടത്താനിരുന്ന തോമസ് ബാക്ക് രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സന്ദര്‍ശനം മാറ്റിവെക്കുകയായിരുന്നു. ഹിരോഷിമയിലത്തി ഒളിമ്പിക് ദീപശിഖാ പ്രയാണത്തില്‍ ഉള്‍പ്പെടെ പങ്കെടുക്കാനായിരുന്നു അദ്ദേഹം നേരത്തെ തീരുമാനിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലും ഒളിമ്പിക്സ് സുരക്ഷിതമായി നടത്താനാകുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.
കൂടുതല്‍ കായിക വാര്‍ത്തകള്‍: പഠിപ്പിക്കാന്‍ പണം വേണം; ഓര്‍മകളുടെ കിറ്റുമായി ഫെഡറര്‍ ലേലത്തിന്
ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ഒളിമ്പിക്‌സ്. നേരത്തെ 2020തില്‍ നടത്താനിരുന്ന ഒളിമ്പിക്‌സ് കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. രോഗ വ്യാപനം ഭീഷണി ഉയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് നടുവിലാകും ഇത്തവണത്തെ ഒളിമ്പിക്‌സ്. ശൂന്യമായ ഗാലറിയെ സാക്ഷിയാക്കി മത്സരിക്കാന്‍ തയാറെടുക്കണമെന്ന് അത്‌ലറ്റുകളോട് സംഘാടകര്‍ ഇതിനകം ആവശ്യപെട്ട് കഴിഞ്ഞു.
കൂടുതല്‍ കായിക വാര്‍ത്തകള്‍: യൂറോ കപ്പിനൊരുങ്ങി പറങ്കിപ്പട; റോണോ ഉള്‍പ്പെടെ 26 പേര്‍