ETV Bharat / sports

ഒളിമ്പിക് വില്ലേജിലും പരിസരങ്ങളിലും മദ്യം അനുവദിക്കില്ല - tokyo games update

അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും ഗെയിംസ് വില്ലേജിനുള്ളില്‍ അവരവരുടെ റൂമിനുള്ളിലിരുന്ന് മദ്യപിക്കുന്നതിന് തടസമുണ്ടാകില്ല.

ടോക്കിയോ ഗെയിംസ് അപ്പ്‌ഡേറ്റ്  ഗെയിംസും കൊവിഡും വാര്‍ത്ത  tokyo games update  games and covid news
ടോക്കിയോ ഗെയിംസ്
author img

By

Published : Jun 10, 2021, 4:17 PM IST

ടോക്കിയോ : ഒളിമ്പിക് വില്ലേജിലെയും പരിസരങ്ങളിലെയും പൊതു ഇടങ്ങളില്‍ മദ്യം അനുവദിക്കില്ല. കൊവിഡ് പശ്ചാത്തലത്തില്‍ ഗെയിംസ് സംഘാടകരുടെതാണ് തീരുമാനം. അതേസമയം അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും ഗെയിംസ് വില്ലേജിലെ അവരവരുടെ റൂമിനുള്ളിലിരുന്ന് മദ്യപിക്കുന്നതിന് തടസമുണ്ടാകില്ല.

ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം അവസാനത്തോടെ ഉണ്ടാകുമെന്ന് സംഘാടകര്‍ പറഞ്ഞു. ഗെയിംസിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജപ്പാനില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുകയാണ് ലക്ഷ്യം.

കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ ഭക്ഷണ ശാലകളിലും മറ്റും മദ്യം വിളമ്പുന്നതിന് വിലക്കുണ്ട്. ഒളിമ്പിക്സ് ആരംഭിക്കുന്നതോടെ അത്‌ലറ്റുകളും പരിശീലകരും ഒളിമ്പിക് വില്ലേജിലും പരിസരത്തും മദ്യപിക്കുന്നത് പ്രകോപനം സൃഷ്‌ടിച്ചേക്കാമെന്ന സാഹചര്യത്തിലാണ് സംഘാടകരുടെ നീക്കം.

also read: വല നിറച്ച് പറങ്കിപ്പട; യൂറോപ്യന്‍ അങ്കത്തിനൊരുങ്ങി റോണോയും കൂട്ടരും

ജൂലൈ 23 മുതല്‍ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്കിയോ ഗെയിംസ്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ഗെയിംസ് മാറ്റിവയ്ക്കുകയായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒളിമ്പിക്‌സ് മാറ്റിവയ്ക്കുന്നത്.

അതിനാല്‍ കര്‍ശന സുരക്ഷാമാനദണ്ഡങ്ങള്‍ക്ക് നടുവിലാകും ഇത്തവണ ഗെയിംസ് നടക്കുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഒളിമ്പിക്‌സ് നടത്തുന്നതിനെതിരെ ജപ്പാനില്‍ ജനരോഷം ശക്തമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.