ETV Bharat / sports

സിഡ്‌നിയിലെ താരോദയത്തിന് ഇന്ന് 45-ാം പിറന്നാൾ

2000-ത്തിലെ സിഡ്‌നി ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയതോടെ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം കർണം മല്ലേശ്വരി സ്വന്തമാക്കി

കർണം മല്ലേശ്വരി വാർത്ത  ഒളിമ്പിക്‌സ് വാർത്ത  ഭാരദ്വഹനം വാർത്ത  karnam malleswari news  olympics news  weightlifting news
കർണം മല്ലേശ്വരി
author img

By

Published : Jun 1, 2020, 12:07 PM IST

ഹൈദരാബാദ്: ഒളിമ്പിക് മെഡല്‍ പട്ടികയല്‍ സ്വന്തം പേര് എഴുതിച്ചേർത്ത ആദ്യ ഇന്ത്യന്‍ വനിതയാണ് കർണം മല്ലേശ്വരി. 2000-ത്തിലെ സിഡ്നി ഒളിമ്പിക്‌സില്‍ 69 കിലോ വിഭാഗത്തിലായിരുന്നു കർണം മല്ലേശ്വരിയുടെ ചരിത്ര നേട്ടം. എന്നാല്‍ ആ നേട്ടം ആവർത്തിക്കാന്‍ രാജ്യം പിന്നീട് ഒരു വ്യാഴവട്ടം കാത്തിരിക്കേണ്ടി വന്നു. 2012-ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‌വാളും ബോക്‌സർ മേരി കോമും വെങ്കല മെഡല്‍ സ്വന്തമാക്കുന്നത് വരെ. അതിന്‍റെ തുടർച്ചയായി പിന്നീട് 2016-ലെ റിയോ ഒളിമ്പിക്സിലും ഇന്ത്യന്‍ വനിതകൾ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കി. ബാഡ്മിന്‍റണ്‍ താരം പിവി സിന്ധുവിലൂടെ വെള്ളി മെഡലും ഗുസ്‌തി താരം സാക്ഷി മാലിക്കിലൂടെ വെങ്കലമെഡലും റിയോയില്‍ ഇന്ത്യ സ്വന്തമാക്കി. തിരിഞ്ഞ് നോക്കുമ്പോൾ ഒന്നുറപ്പാക്കാം .കർണം മല്ലേശ്വരി 2000-ത്തില്‍ രാജ്യത്തിന്‍റെ ഒളിമ്പിക് ചരിത്രത്തില്‍ വനിതൾക്കായി പുതിയൊരു ഏട് തുറക്കുകയായിരുന്നു. ഇനിയും നേട്ടങ്ങൾ ആവർത്തിക്കാന്‍. ആ സുവർണ നേട്ടങ്ങൾക്കായി കാത്തിരിക്കുകയാണ് രാജ്യം.

1975 ജൂണ്‍ ഒന്നിന് ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്ത് ജനിച്ച കർണം മല്ലേശ്വരി 12-ാം വയസില്‍ ഭാരദ്വഹനത്തില്‍ പരിശീലനം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ നല്ലംഷെട്ടി അപ്പണ്ണയുടെ നേതൃത്വത്തിലും പിന്നീട് രാജ്യാന്തര ഭാരദ്വഹകന്‍ കൂടിയായ ലിയോനിദ് ടൊറാനെല്‍കോയുടെ നേതൃത്വത്തിലും. സഹോദരിക്കൊപ്പം പരിശീലനത്തിന് എത്തിയ കർണം മല്ലേശ്വരിയുടെ പ്രതിഭ കണ്ടെത്തി പരിശീലിപ്പിക്കുകയായിരുന്നു ലിയോനിദ്.

കർണം മല്ലേശ്വരി വാർത്ത  ഒളിമ്പിക്‌സ് വാർത്ത  ഭാരദ്വഹനം വാർത്ത  karnam malleswari news  olympics news  weightlifting news
ഒളിമ്പിക്‌സ്.

1993-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ സ്വന്തമാക്കി കർണം മല്ലേശ്വരി. പിന്നീട അങ്ങോട്ട് അവർ കരുത്തുറ്റ പേശികളുമായി ചരിത്ര നേട്ടത്തിലേക്കുള്ള പടികൾ ഒരോന്നായി ചവിട്ടി കയറാന്‍ തുടങ്ങി. 1994, 95, 96 വർഷങ്ങളില്‍ പവർലിഫ്റ്റിങ്ങില്‍ 50 കിലോ വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. 1994-ലും 98-ലും ഏഷ്യന്‍ ഗെയിംസില്‍ വെള്ളിമെഡല്‍ സ്വന്തമാക്കി.

കായിക രംഗത്തെ നേട്ടങ്ങളുടെ പേരില്‍ കർണം മല്ലേശ്വരിയെ 1999-ല്‍ രാജ്യം പദ്‌മശ്രീ നല്‍കി ആദരിച്ചു. 1995-ല്‍ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരവും അവരെ തേടിയെത്തി. കായിക താരം രാജേഷ് ത്യാഗിയാണ് ഭർത്താവ്. 2001ല്‍ ദമ്പതികൾക്ക് ഒരു മകന്‍ ജനിച്ചു. നിലവില്‍ ഫുഡ് കോർപറേഷന്‍ ഓഫ് ഇന്ത്യയിലെ ജീവനക്കാരിയാണ് മുന്‍ ഇന്ത്യന്‍ ഭാരദ്വഹക കർണം മല്ലേശ്വരി. 2004-ന് ശേഷം അവർ ഭാരദ്വഹന രംഗത്ത് നിന്നും വിട പറഞ്ഞു. നിലവില്‍ കർണം മല്ലേശ്വരി ഫൗണ്ടേഷന് കീഴില്‍ രാജ്യത്തെ ആദ്യത്തെ ഭാരദ്വഹന അക്കാദമിയെന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് അവർ. ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേട്ടങ്ങൾ ആവർത്തിക്കുകയെന്ന ഉദ്ദേശത്തോടെ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.