ന്യൂഡല്‍ഹി : അണ്ടര്‍ 20 ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററില്‍ സെക്കൻഡുകളുടെ വ്യത്യാസത്തിന് മെഡല്‍ നഷ്ടമായ പ്രിയ മോഹനെ അഭിനന്ദിച്ച് സ്റ്റാര്‍ സ്പ്രിന്‍റര്‍ ഹിമ ദാസ്. പ്രിയയുടേത് ഒരു തുടക്കം മാത്രമാണെന്നും താരത്തിന് ഇനിയും ഏറെ മുന്നോട്ട് പോവാനുണ്ടെന്നുമായിരുന്നു ഹിമയുടെ അഭിനന്ദനം.
"അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സില്‍ വനിതകളുടെ 400 മീറ്റർ ഫൈനലിൽ 52.77 സെക്കന്‍റുകള്‍ കൊണ്ട് വിസ്മയകരമായ ഫിനിഷിങ്. മികച്ച തുടക്കം പ്രിയ. ഇനിയും ഏറെ ദൂരം പോകാനുണ്ട്. ഹിമ ട്വീറ്റ് ചെയ്തു.
അതേസമയം കെനിയയിലെ നെയ്‌റോബില്‍ നടക്കുന്ന ലോക അത്‍ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ 0.54 സെക്കന്‍റുകള്‍ക്കാണ് പ്രിയയ്‌ക്ക് മൂന്നാം സ്ഥാനം നഷ്ടപ്പെട്ടത്. എന്നാല്‍ 400 മീറ്ററില്‍ കരിയറിലെ മികച്ച സമയമായ 52.77 സെക്കന്‍റ് കണ്ടെത്താന്‍ പ്രിയയ്ക്ക് സാധിച്ചു.
-
Amazing finish by Priya Mohan with 52.77s time with 4th position in the Women’s 400m finals of #WorldAthleticsU20 Great start Priya, this is just a beginning and long way to go. pic.twitter.com/2QEHwAyDxT
— Hima (mon jai) (@HimaDas8) August 21, 2021 " class="align-text-top noRightClick twitterSection" data="
">Amazing finish by Priya Mohan with 52.77s time with 4th position in the Women’s 400m finals of #WorldAthleticsU20 Great start Priya, this is just a beginning and long way to go. pic.twitter.com/2QEHwAyDxT
— Hima (mon jai) (@HimaDas8) August 21, 2021Amazing finish by Priya Mohan with 52.77s time with 4th position in the Women’s 400m finals of #WorldAthleticsU20 Great start Priya, this is just a beginning and long way to go. pic.twitter.com/2QEHwAyDxT
— Hima (mon jai) (@HimaDas8) August 21, 2021
ജൂണില്‍ പൂനെയില്‍ നടന്ന ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കണ്ടെത്തിയ 53.29 സെക്കന്‍റായിരുന്നു ഇതേവരെ താരത്തിന്‍റെ മികച്ച സമയം. അതേസമയം ചാമ്പ്യന്‍ഷിപ്പില്‍ ഇതേവരെ രണ്ട് മെഡലുകള്‍ നേടാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
also read: അമിത് ഖാത്രിയെ അഭിനന്ദിച്ച് പിടി ഉഷയും നീരജ് ചോപ്രയും
പുരുഷന്മാരുടെ 10 കിലോമീറ്റര്‍ നടത്തത്തില്‍ അമിത് ഖാത്രിയും (വെള്ളി), മിക്‌സഡ് റിലേയില്‍ വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഭരത് എസ്, സുമി, പ്രിയ മോഹൻ, കപിൽ എന്നിവർ അടങ്ങിയ ടീമാണ് റിലേയില്‍ ഇന്ത്യക്കായി മത്സരിച്ചത്.