ETV Bharat / sports

പ്രീമിയർ ലീഗിലെ അതിശയ താരം, അലജാന്ദ്രോ ഗർനാച്ചോ; വണ്ടർകിഡായതിങ്ങനെ... - വണ്ടർകിഡ് അലജാന്ദ്രോ ഗർനാച്ചോ

18- കാരനായ ഗർനാച്ചോ 2020ലാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്.

Alejandro Garnacho  അലജാന്ദ്രോ ഗർനാച്ചോ  Alejandro Garnacho life story  life story of Alejandro Garnacho  Alejandro Garnacho Manchester united  Manchester united  വണ്ടർകിഡ് അലജാന്ദ്രോ ഗർനാച്ചോ  football news
വണ്ടർകിഡ് അലജാന്ദ്രോ ഗർനാച്ചോ
author img

By

Published : Mar 23, 2023, 2:34 PM IST

ലോകഫുട്‌ബോളിനെ ത്രസിപ്പിക്കുകയാണ് അലജാന്ദ്രോ ഗർനാച്ചോ എന്ന അർജന്‍റീനൻ വണ്ടർകിഡ്. വരുംകാല ഫുട്‌ബോളർമാരിൽ തന്‍റെ പേരും എഴുതപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗർനാച്ചോ പുറത്തെടുക്കുന്നത്. ജോർജ് ബെസ്റ്റ്, റയാൻ ഗിഗ്‌സ്, ക്രിസ്റ്റ്യാനോ റൊണാൾഡോ തുടങ്ങി യുണൈറ്റഡ് ആരാധകഹൃദയങ്ങളിൽ ഇടംപിടിച്ച വിങ്ങർമാരുടെ നിരയിലാണ് അരങ്ങേറ്റ സീസണിൽ തന്നെ ഗർനാച്ചോ ഇടംപിടിച്ചിരിക്കുന്നത്.

Alejandro Garnacho  അലജാന്ദ്രോ ഗർനാച്ചോ  Alejandro Garnacho life story  life story of Alejandro Garnacho  Alejandro Garnacho Manchester united  Manchester united  വണ്ടർകിഡ് അലജാന്ദ്രോ ഗർനാച്ചോ  football news
അലജാന്ദ്രോ ഗർനാച്ചോ

2022ൽ എഫ്‌എ യൂത്ത് കപ്പ് ജേതാക്കളായ മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ - 18 ടീമിന്‍റെ മുന്നേറ്റത്തിന് ചുക്കാൻ പിടിച്ചത് ഗർനാച്ചോയായിരുന്നു. ഈ പ്രകടനം യുണൈറ്റഡിന്‍റെ സീനിയർ ടീം അരങ്ങേറ്റം വരയെത്തിച്ചു. യുണൈറ്റഡിനായി 29 മത്സരങ്ങളിൽ കളത്തിലിറങ്ങിയ ഈ വിങ്ങർ നാല് ഗോളുകളും ആറ് അസിസ്റ്റുകളും നൽകിയിട്ടുണ്ട്.

ഫുൾഹാമിനെതിരെ വിജയഗോൾ

ഗർനാച്ചോ എന്ന വിങ്ങറുടെ ഉയർച്ച വളരെ ശ്രദ്ധേയമാണ്.. 2004-ലോ അതിനു ശേഷമോ ജനിച്ച ലോകത്തിലെ ഏറ്റവും മികച്ച ഒമ്പത് (NXGN Nine 2023) കൗമാരതാരങ്ങളിൽ ഒരാളായി ഗർനാച്ചോ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 16 വയസില്‍ ക്ലബിന്‍റെ ശ്രദ്ധ നേടിയത് മുതൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മാച്ച് വിന്നർ വരെയായി എത്തിനിൽക്കുന്ന ഗർനാച്ചോയുടെ ഉയർച്ചയുടെ ഘട്ടങ്ങൾ പരിശോധിക്കാം..

ചെകുത്താൻമാരുടെ ഹൃദയം കവർന്ന്; 18-കാരനായ ഗർനാച്ചോ ഇതിനകം യുണൈറ്റഡ് ആരാധകരുമായി ഒരു പ്രത്യേക ബന്ധം സ്ഥാപിച്ചിട്ടുണ്ട്. യുണൈറ്റഡ് ആരാധകർക്ക് ഏറെ പരിചിതമായ 'വിവ റൊണാൾഡോ' എന്ന് തുടങ്ങുന്ന ഫുട്‌ബോൾ ചാന്‍റ് ( Football chant) ഇപ്പോൾ ഗർനാച്ചോയുടെ പേരിലാണ്. ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ് വിട്ടതിന് ഗർനാച്ചോ അവരുടെ പുതിയ ആരാധനാപാത്രമായി മാറിയെന്ന് ഇത് വ്യക്തമാക്കുന്നു.

വിങ്ങുകളിലെ ചടുലനീക്കങ്ങൾ: അത്‌ലറ്റിക്കോ മാഡ്രിഡ് അക്കാദമിയിൽ പേരെടുത്ത ശേഷം സ്‌പാനിഷ് ഏജന്‍റായ ജെറാർഡോ ഗുസ്മാൻ ഗാർനാച്ചോയെ യുണൈറ്റഡിലേക്ക് ശുപാർശ ചെയ്യുകയായിരുന്നു. താരത്തിന്‍റെ കഴിവിൽ ആകൃഷ്‌ടരായ മാനേജ്മെന്‍റ് വിങ്ങറെ ടീമിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. വേഗം കൊണ്ട് വിസ്‌മയിപ്പിക്കുന്ന താരം വൺ - ടു - വൺ പാസുകൾ കളിക്കുന്നതിലും പ്രഗത്ഭനാണ്.

പ്രീമിയർ ലീഗ് അരങ്ങേറ്റം

കൊവിഡിന്‍റെ പശ്ചാത്തലത്തിൽ 16കാരനായ താരത്തിന്‍റെ ക്ലബ് മാറ്റം കൂടുതൽ ബുദ്ധിമുട്ടായിരുന്നു. എങ്കിലും തന്‍റെ കരിയർ മികച്ച രീതിയിലേക്ക് എത്തിക്കുന്നതിനായുള്ള ദൃഢനിശ്ചയം കൂടുമാറ്റം സാധ്യമാക്കി. അതോടൊപ്പം തന്നെ പ്രീമിയർ ലീഗ് പോലെയുള്ള മികച്ച നിലവാരമുള്ള ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളത്തിലിറങ്ങാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഗർനാച്ചോയുടെ ടീം മാറ്റത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി മാനേജറായ നിക് കോക്‌സ് വ്യക്‌തമാക്കി.

ഗോൾനേട്ടം ആഘോഷിക്കുന്ന ഗർനാച്ചോ

യുണൈറ്റഡുമായി കരാറിലെത്തിയ ഗാർനാച്ചോ 2020 സെപ്‌റ്റംബറിൽ ടീമിനൊപ്പം ചേർന്നു. എന്നാൽ മാഞ്ചസ്റ്ററിൽ കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്നതിനാൽ ആദ്യ വർഷത്തിന്‍റെ ഭൂരിഭാഗവും പ്രതിദിനം 75 മിനിറ്റ് മാത്രമേ പരിശീലനം ചെയ്യാനാകുമായിരുന്നുള്ളു. 'അവൻ ഇവിടെ ഒരു സ്ലോ സ്റ്റാർട്ടറായിരുന്നു. ആദ്യ വർഷത്തിൽ താരത്തിന്‍റെ മികവ് കണ്ടെത്തുന്നതിൽ കൂടുതൽ സമയമെടുത്തു. രണ്ടാം വർഷമാണ് അവൻ ശരിക്കും മികവ് പുറത്തെടുത്തത്. കാരണം, ഇത്രയും ചെറിയ പ്രായത്തിൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കൂടുതൽ സമയം ആവശ്യമായിരുന്നു' - കോക്‌സ് വ്യക്‌തമാക്കി.

ടീമിനൊപ്പം ചേർന്ന രണ്ടാം വർഷത്തിൽ അണ്ടർ-18, അണ്ടർ-23 ടീമുകൾക്കായി കളത്തിലിറങ്ങി. എഫ്‌എ യൂത്ത് കപ്പിൽ ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് തവണയാണ് ഗോൾവല ചലിപ്പിച്ചത്. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരായി ഓൾഡ് ട്രാഫോഡിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗർനാച്ചോ നേടിയ രണ്ട് ഗോളുകളുടെ മികവിൽ യുണൈറ്റഡ് കിരീടമുയർത്തി.

യൂത്ത് ടീമിനൊപ്പമുള്ള മികച്ച പ്രകടനം സീനിയർ ടീമിലേക്കുള്ള വഴി തുറന്നു. ഇടക്കാല പരിശീലകനായിരുന്ന റാൽഫ് റാഗ്നിക്കിന്‍റെ കീഴിൽ യുണൈറ്റഡിന്റെ ആദ്യ ടീമിനൊപ്പം പ്രീ-സീസൺ ടൂറിൽ ഇടം നേടി. ടെൻ ഹാഗിന് കീഴിൽ ആദ്യ മത്സരത്തിനായി യൂറോപ്പ ലീഗിൽ ഷെരീഫിനെതിരായ മത്സരം വരെ കാത്തിരിക്കേണ്ടി വന്നു.

16-കാരനിൽ നിന്ന് മാച്ച് വിന്നറിലേക്കുള്ള ദൂരം; യുറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരായ മത്സരത്തിൽ സീനിയർ ടീം ജഴ്‌സിയിൽ ആദ്യ ഗോൾ കണ്ടെത്തി. മത്സരത്തിൽ ഗർനാച്ചോ നേടിയ ഈ ഗോളിനാണ് ചെകുത്താൻമാർ ജയിച്ചുകയറിയത്. പ്രീമയർ ലീഗിൽ ഫുൾഹാമിനെതിരെ വിജയഗോൾ നേടിയതോടെ ഗർനാച്ചോ വീണ്ടും താരമായി. പകരക്കാരനായി കളത്തിലിറങ്ങിയ വിങ്ങർ 93-ാം മിനിട്ടിലാണ് ഗോൾ നേടിയത്.

സീനിയർ ടീം ജഴ്‌സിയിൽ ആദ്യ ഗോൾ

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മാർക്കസ് റാഷ്‌ഫോർഡിന്‍റെ വിജയഗോളിന് വഴിയൊരുക്കുകയും ചെയ്‌തു. ചിരവൈരികളായ ലീഡ്‌സിനെതിരെ സ്‌കോർ ചെയ്‌ത താരം എഫ്‌എ കപ്പ് അഞ്ചാം റൗണ്ടിൽ വെസ്റ്റ് ഹാമിനെതിരെയും അവസാന മിനിട്ടിൽ ഗോൾ നേടി. സീനിയർ ടീമിലെ ഗാർനാച്ചോയുടെ പ്രകടനം അഭിമാനത്തോടെ വീക്ഷിച്ച കോക്‌സ്, യൂത്ത് ടീമിനൊപ്പം നടത്തിയ പ്രകടനം തുടരാനാകുമെന്നും പറഞ്ഞു.

എഫ്‌എ യൂത്ത് കപ്പ് കിരീടവുമായി

യൂത്ത് ഫുട്ബോളിൽ നിന്ന് സീനിയർ ടീമിലേക്കുളള മാറ്റമാണ് ഏതൊരു യുവ ഫുട്ബോളറുടെയും കരിയറിലെ ബുദ്ധിമുട്ടേറിയ കാര്യം. അവൻ വളർന്നു വരുന്ന താരമാണ് കൂടതൽ മെച്ചപ്പെടേണ്ടതുണ്ട്. കൂടാതെ സഹതാരങ്ങളിൽ നിന്നും മികച്ച പിന്തുണയും ആവശ്യമാണ്.

NXGN Nine 2023

ഗാർനാച്ചോയുടെ പുരോഗതിയിൽ അഭിമാനിക്കുമ്പോൾ, ഒരു മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനെന്ന നിലയിൽ അയാൾ പൂർണനായിട്ടില്ല. എന്നിരുന്നാലും സ്വന്തം കഴിവിനെകുറിച്ച അവൻ ബോധവാനാണ്. അവന്റെ വളർച്ചയുടെ പ്രാരംഭ ഘട്ടങ്ങളിൽ ഞങ്ങൾ ആവേശഭരിതരാണ്. പുറത്തെടുക്കുന്ന പ്രകടനങ്ങളിൽ വളരെ സംതൃപ്‌തരാണ്.

ഏറ്റവും മികച്ചവനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ കൂടുതൽ പ്രയത്‌നിക്കേണ്ടതുണ്ട്. താരത്തിന് മുന്നിൽ ഒരുപാട് അവസരങ്ങളുണ്ട്. മികച്ച കോച്ചിങ് സ്റ്റാഫുകളുണ്ട്. എന്തും സാധ്യമാണെന്ന് വിശ്വസിക്കാൻ ഞങ്ങൾ അവനെ പ്രോത്സാഹിപ്പിക്കും'. കോക്സ് വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.