ETV Bharat / sports

പാരാലിമ്പിക്‌സ് : ടേബിള്‍ ടെന്നിസ് താരം ഭവിന ബെൻ ഫൈനലില്‍ - ടോക്കിയോ

ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നിസിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യം

Bhavinaben Patel  Paralympics  Table Tennis  ഭവിനബെൻ പട്ടേല്‍  ടോക്കിയോ  ടോക്കിയോ പാരാലിമ്പിക്‌സ്
പാരാലിമ്പിക്‌സ് : ടേബിള്‍ ടെന്നിസ് താരം ഭവിന ബെൻ ഫൈനലില്‍
author img

By

Published : Aug 28, 2021, 1:36 PM IST

ടോക്കിയോ : പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ ടേബിള്‍ ടെന്നിസ് താരം ഭവിനബെൻ പട്ടേല്‍ ഫൈനലില്‍. വനിതകളുടെ ക്ലാസ് ഫോര്‍ വിഭാഗം സെമിയില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ കീഴടക്കിയാണ് ലോക12ാം താരത്തിന്‍റെ കുതിപ്പ്.

34 മിനിട്ട് നീണ്ടുനിന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരത്തിന്‍റെ വിജയം. ആദ്യ രണ്ട് സെറ്റുകളില്‍ പിന്നിട്ടുനിന്ന താരം തുടരെ മൂന്ന് സെറ്റുകള്‍ സ്വന്തമാക്കിയാണ് മത്സരം പിടിച്ചത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിമ്പിക്‌സ് ടേബിള്‍ ടെന്നിസിന്‍റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷൗ യിങ്ങിനെയാണ് 34കാരിയായ താരം നേരിടുക.

also read: 'പാക് താരമെന്ന് കരുതി അര്‍ഷാദ് നദീമിനെ എന്തും പറയരുത് ' ; നീരജ് ചോപ്രയ്ക്ക് പിന്തുണയുമായി ബജ്‌രംഗ് പൂനിയ

ഗുജറാത്ത് സ്വദേശിയായ ഭവിനയെ മെഡല്‍ സാധ്യതയ്‌ക്കുള്ള താരങ്ങളുടെ പട്ടികയില്‍ ഇന്ത്യ പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവിശ്വസനീയ കുതിപ്പാണ് താരം ടോക്കിയോയില്‍ നടത്തിയത്.

ഫൈനലില്‍ വിജയം നേടിയാല്‍ പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടം സ്വന്തം പേരില്‍ കുറിക്കാന്‍ ഭവിനയ്‌ക്കാവും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.