പനജി : 50 ഗോളുകളുമായാണ് ഛേത്രി ഈ നേട്ടം സ്വന്തമാക്കിയത്. ഹൈദരാബാദ് എഫ്.സി താരം ബര്‍തലോമിയോ ഒഗ്ബച്ചെയെ പിറകിലാക്കിയാണ് ഐ.എസ്.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന പട്ടം ഛേത്രി സ്വന്തമാക്കിയത്.
ഐ.എസ്.എല്ലില്‍ ഒഗ്ബച്ചെ ഇതുവരെ 49 ഗോളുകളാണ് നേടിയിട്ടുള്ളത്. സീസണില്‍ മികച്ച ഫോമില്‍ കളിക്കുന്ന ഒഗ്ബച്ചെ അധികം വൈകാതെ തന്നെ ഛേത്രിയുടെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സാധ്യതയുണ്ട്. ഹൈദരാബാദ് എഫ്.സിക്കെതിരായ മത്സരത്തിന്‍റെ 87-ാം മിനിട്ടില്‍ ഉദാന്ത സിങ്ങിന്‍റെ പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ ചരിത്ര ഗോള്‍. മത്സരത്തില്‍ ഹൈദരാബാദ് എഫ്.സിയോട് 2-1 ന് ബെംഗളൂരു പരാജയപ്പെട്ടിരുന്നു.
-
𝐀 𝐍𝐄𝐖 𝐑𝐄𝐂𝐎𝐑𝐃 👑@chetrisunil11 becomes the first player to score 5️⃣0️⃣ goals in the #HeroISL! 🙌#LetsFootball pic.twitter.com/E0iaKFBCk3
— Indian Super League (@IndSuperLeague) February 11, 2022 " class="align-text-top noRightClick twitterSection" data="
">𝐀 𝐍𝐄𝐖 𝐑𝐄𝐂𝐎𝐑𝐃 👑@chetrisunil11 becomes the first player to score 5️⃣0️⃣ goals in the #HeroISL! 🙌#LetsFootball pic.twitter.com/E0iaKFBCk3
— Indian Super League (@IndSuperLeague) February 11, 2022𝐀 𝐍𝐄𝐖 𝐑𝐄𝐂𝐎𝐑𝐃 👑@chetrisunil11 becomes the first player to score 5️⃣0️⃣ goals in the #HeroISL! 🙌#LetsFootball pic.twitter.com/E0iaKFBCk3
— Indian Super League (@IndSuperLeague) February 11, 2022
ALSO READ:LEAGUE 1: ഇഞ്ച്വറി ടൈമിൽ ഗോൾ; റെന്നസിനെതിരെ പിഎസ്‌ജിക്ക് വിജയം
സീസണില്‍ ഏറ്റവും മോശം ഫോമിലൂള്ള ഛേത്രിക്ക് കൂടുതല്‍ ഗോളുകള്‍ നേടാന്‍ കഴിഞ്ഞില്ല.11 മത്സരത്തിന്‍റെ ഗോൾ വരൾച്ചക്ക് ശേഷമാണ് ഛേത്രി ഗോവയുടെ വല കുലുക്കിയത്. സീസണിൽ ബെംഗളൂരുവിന് വേണ്ടി 16 മത്സരങ്ങൾ കളിച്ച ഛേത്രി, 3 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.